HOME /NEWS /Buzz / ഓട്ടിസത്തെ മറികടന്ന് മോഡലിംഗ് രംഗത്തേക്ക്: സ്വപ്നങ്ങൾക്ക് ഒന്നും തടസമല്ലെന്ന് തെളിയിച്ച് പ്രണവ് ബക്ഷി

ഓട്ടിസത്തെ മറികടന്ന് മോഡലിംഗ് രംഗത്തേക്ക്: സ്വപ്നങ്ങൾക്ക് ഒന്നും തടസമല്ലെന്ന് തെളിയിച്ച് പ്രണവ് ബക്ഷി

pranav bakshi

pranav bakshi

പ്രണവിന്റെ കഥ പലർക്കും ഒരു പ്രചോദനമാണ്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വഴിയിൽ ഒന്നിനെയും തടസ്സമായി കാണരുത് എന്ന പ്രചോദനം.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒന്നും തടസമാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ് ബക്ഷി എന്ന ഡെറാഡൂൺ സ്വദേശി. നമ്മൽ ഒരു കാര്യം ആത്മാർഥമായി ആഗ്രഹിക്കുകയാണെങ്കിൽ രോഗമോ ശാരീരിക അവസ്ഥയോ ഒന്നും അതിന് വിലങ്ങുതടിയാവില്ലെന്ന് കഴിവിലൂടെ തെളിയിച്ച 19 കാരൻ.

    ഫോട്ടോഗ്രാഫിയും ഗോൾഫും ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഫാഷൻ മോഡൽ ആയി തിളങ്ങുകയാണ്. എന്താണ് ഈ യുവാവിന് ഇത്ര പ്രത്യേകത എന്നല്ലേ.. പ്രണവ് ശരിക്കും ഓട്ടിസം ബാധിതനാണ്. നാൽപ്പത് ശതമാനം ഓട്ടിസം ബാധിതനായ ആയ ഈ യുവാവ് ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ മോഡൽ ആണ്. ഇതിന് പുറമെ മറ്റുള്ളവർ പറയുന്നത് ആവർത്തിച്ച് പറയുന്ന എക്കോലാലിയ എന്ന രോഗാവസ്ഥയും ഉത്ക്കണ്ഠാ പ്രശ്നങ്ങളും ഉണ്ട്. എന്നാൽ ഇതെല്ലാം അതിജീവിച്ചാണ് ഓട്ടിസം പോലെ രോഗാവസ്ഥയിലുള്ളവർക്ക് അന്യം നിന്ന മോഡലിംഗ് രംഗത്തേക്ക് പ്രണവ് എത്തുന്നത്.

    Also Read-ബാബുവിന്റെ വാക്കുകൾ നാട്ടുകാരെ ഞെട്ടിച്ചു; സംസാരശേഷി തിരികെയെത്തിയത് നാലുപതിറ്റാണ്ടിനുശേഷം

    മകൻ ഇത്തരമൊരു ആഗ്രഹം പറഞ്ഞപ്പോൾ പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന അമ്മ അനുപമ ബക്ഷിയാണ് പ്രണവിന്റെ വിജയത്തിന് പിന്നിൽ. ഒരു മാളിൽ ഷോപ്പിംഗിനിടെ ഒരു പരസ്യ ബോർഡ് കണ്ടാണ് മകൻ മോഡൽ ആകണമെന്ന ആഗ്രഹം പറഞ്ഞതെന്നാണ് അനുപമ പറയുന്നത്. അവന്റെ തീരുമാനങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുക എന്നത് മാത്രമെ ചെയ്യാനുണ്ടായിരുന്നുള്ളു. 'തനിക്ക് ഓട്ടിസമാണെന്ന് പൂർണ്ണബോധ്യം അവനുണ്ട്... ദിനംപ്രതി അതിനെതിരെ പോരാടുന്നുമുണ്ട്... പക്ഷെ അവൻ കരുത്തനാണ്... ഓട്ടിസം ബാധിതരായ കുട്ടികളിൽ പ്രണവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരവരിൽ തന്നെ വിശ്വാസം അർപ്പിക്കണം..' അനുപമ പറയുന്നു.

    Also Read-പ്രാർഥനയ്ക്കിടെ യുവതി 'അപ്രത്യക്ഷയായി'; അത്ഭുതമെന്ന് കുടുംബം

    പ്രണവിന്റെ മോഡലിംഗ് പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. പല പ്രമുഖ ഏജൻസികളിലേക്ക് അയച്ചിരുന്നുവെങ്കിലും ആരും സ്വീകരിച്ചിരുന്നില്ല. ഒടുവിൽ ന്യൂഡൽഹിയിലെ നിൻജാസ് എന്ന മോഡൽ മാനേജ്മെന്റ് കമ്പനിയാണ് പ്രണവിൽ താത്പര്യം പ്രകടിപ്പിച്ചത്. ഒരു മോഡലിന് വേണ്ട എല്ലാ സവിശേഷതകളും ഒത്തു വന്ന പ്രണവുമായി അവർ കോൺട്രാക്റ്റ് ഒപ്പു വയ്ക്കുകയായിരുന്നു.

    പ്രണവിന്റെ കഥ ഓട്ടിസം അടക്കം പലതരത്തിലുള്ള രോഗങ്ങളിൽ വലയുന്നവർക്ക് ഒരു പ്രചോദനമാണ്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വഴിയിൽ ഒന്നിനെയും തടസ്സമായി കാണരുത് എന്ന പ്രചോദനം.

    First published:

    Tags: Autism, India