നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വൈറലായി വീഡിയോ

  കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വൈറലായി വീഡിയോ

  രക്ഷപ്പടുത്തിയ നായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെ വീഡിയോയില്‍ കാണാം.

  Image Facebook

  Image Facebook

  • Share this:
   കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍. നടക്കടലില്‍ അകപ്പെട്ടുപോയ നായയെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സ മൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു.

   രക്ഷപ്പടുത്തിയ നായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെ വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ചെന്നൈയില്‍ വീടിന്റെ മട്ടുപ്പാവില്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.


   വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് പ്രണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചാര്‍ളി എന്നും നരന്‍ എന്നും വിശേഷിപ്പിച്ചുകൊണ്ടാണ് പ്രണവിന്റെ വീഡിയോയ്ക്ക് കമന്റായി എത്തിയത്.

   കഴിഞ്ഞദിവസം മണാലിയില്‍ നിന്നുള്ള പ്രണവിന്‍െ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. വിനീതിന്റെ തിരക്കഥയിലുള്ള ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.
   Published by:Jayesh Krishnan
   First published:
   )}