• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിനെ ട്രോളി പ്രശാന്ത് നായർ


Updated: June 5, 2018, 12:08 PM IST
തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിനെ ട്രോളി പ്രശാന്ത് നായർ

Updated: June 5, 2018, 12:08 PM IST
തിരുവനന്തപുരം: എടപ്പാൾ പീഡനവുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കളിയാക്കി കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ. ഒരു ബാങ്ക് മോഷണത്തിന്‍റെ കഥ പറയുന്ന പോസ്റ്റിൽ ബാങ്ക് മാനേജർ ലോക്കർ തകർക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ കാണുന്നതിനെക്കുറിച്ചും പിന്നീട് എന്ത് സംഭവുക്കുമെന്നുമാണ് പ്രശാന്ത് നായരുടെ ചോദ്യം. കഥയിൽ സംഭവിക്കാൻ സാധ്യതയുള്ള അഞ്ച് കാര്യങ്ങളും പ്രശാന്ത് നായർ സൂചിപ്പിക്കുന്നുണ്ട്. സ്വന്തം തിയറ്ററിൽ സിസിടിവി ക്യാമറ വെച്ച തിയറ്റർ ഉടമയെ അകത്താക്കുന്നതും കേസിൽ ഉൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതുമായ പൊലീസ് ഇടപെടലുമായി ബന്ധപ്പെടുത്തിയാണ് പ്രശാന്ത് നായരുടെ പോസ്റ്റ്.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഡിറ്റക്റ്റീവ്‌ കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക്‌ മാനേജർ ബാങ്കിലെ ലോക്കർ കുത്തിപ്പൊട്ടിക്കുന്നത്‌ അവിടത്തെ സെക്യൂരിറ്റിക്കാരൻ കണാൻ ഇടവന്നു.

കഥയിൽ ഇനിയെന്ത്‌ സംഭവിക്കും:

1) ബാങ്ക്‌ മാനേജർ ചമ്മൽ മാറ്റാൻ ഷോഡ കുടിക്കും.
Loading...
2) സെക്യൂരിറ്റിക്കാരനെ പിരിച്ച്‌ വിടും.
3) ബാങ്ക്‌ മനേജർ തെറ്റ്‌ തിരുത്തും. നന്നാവും.
4) മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5) സെക്യൂരിറ്റിക്കാരൻ സ്വയം പിരിഞ്ഞ്‌ പോകും.

ഇതിലേതാ ഹീറോയിസം?

ഈ പോസ്റ്റിന് മുമ്പ് പ്രശാന്ത് നായർ ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ:
രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്‌, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്‌. രണ്ട്‌ നാണയങ്ങളും ഇട്ട്‌ വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്‌. നാണയങ്ങളെ അടുത്ത്‌ കണ്ടാലേ ശരിക്കും തിരിച്ചറിയാൻ പറ്റൂ.
സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.

എടപ്പാൾ പീഡനക്കേസിൽ നടപടി വൈകിപ്പിച്ച് മുഖം നഷ്ടമായ പൊലീസ് പ്രതികാര നടപടിയുമായി നീങ്ങിയതിനെയാണ് പ്രശാന്ത് നായർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഭംഗ്യേന്തരേണ കളിയാക്കുന്നതെന്ന് കമന്‍റിലൂടെ ചിലർ ചൂണ്ടിക്കാട്ടുന്നു.



എടപ്പാൾ പീഡനവുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിമർശനവിധേയമായിരുന്നു. പൊലീസ് നടപടി മുഖ്യമന്ത്രിയിൽ അതൃപ്തി ഉണ്ടാക്കി. സംഭവം വിവാദമായതിനെത്തുടർന്ന്
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍