• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തനി മലയാളി സ്റ്റൈലില്‍ അക്ഷരസ്ഫുടതയോടെ രാമായണ പാരായണം; പ്രതിഭാ ഹരി എം.എല്‍.എയുടെ വീഡിയോ വൈറല്‍


Updated: July 21, 2018, 2:54 PM IST
തനി മലയാളി സ്റ്റൈലില്‍ അക്ഷരസ്ഫുടതയോടെ രാമായണ പാരായണം; പ്രതിഭാ ഹരി എം.എല്‍.എയുടെ വീഡിയോ വൈറല്‍

Updated: July 21, 2018, 2:54 PM IST
തിരുവനന്തപുരം: കര്‍ക്കിടകം മലയാളികള്‍ക്ക് രാമായണപാരായണത്തിന്റെ ഭക്തിസാന്ദ്രമായ കാലമാണ്.

ബി.ജെ.പിക്കാര്‍ മാത്രമല്ല സി.പി.എമ്മും കോണ്‍ഗ്രസും 'രാമായണ മാസാചരണം' സംഘടിപ്പിക്കുമെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നതോടെ ഇക്കുറി കര്‍ക്കിടകത്തിനു രാഷ്ട്രീയമാനവുമായി.

എന്നാല്‍ രാമായണ മാസാചരണ വാര്‍ത്തകളെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി തള്ളിക്കളഞ്ഞെന്നതും ശ്രദ്ധേയം.

എന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും അക്ഷരസ്ഫുടതയോടെ രാമായണ പാരായണം നടത്തിയ എം.എല്‍.എയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മറ്റാരുമല്ല കായംകുളത്തുനിന്നുള്ള സി.പി.എം പ്രതിനിധിയായ പ്രതിഭാ ഹരിയാണ് രാമായണ പാരായണത്തിലൂടെ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരിക്കുന്നത്.

തനി മലയാളി സ്‌റ്റൈലില്‍ കസവു മുണ്ടുടുത്ത് നിലത്തിരുന്ന രാമായണ പാരായണം നടത്തുന്ന ലൈവ് വീഡിയോ ആണ് പ്രതിഭ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഏതായാലും നിരവധി പേരാണ് എം.എല്‍.എയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയത്.
Loading...
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍