Viral Video | 'ചെക്കനങ്ങനെ നോക്കി നിന്നതും..'; കല്യാണക്കലവറയിലെ വൈറല്‍ നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Viral Video | 'ചെക്കനങ്ങനെ നോക്കി നിന്നതും..'; കല്യാണക്കലവറയിലെ വൈറല്‍ നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആറു മാസം മുന്‍പ് നടന്ന വിവാഹത്തലേന്നത്തെ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Last Updated :
Share this:
മുപ്പത് സെക്കന്റില്‍ താഴെ മാത്രമുള്ള ഒരൊറ്റ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു കല്യാണ വീട്ടിലെ കലവറയിലെ ആഘോഷമാണ് വീഡിയോയിലുള്ളത്. കണ്ണൂരില്‍ നിന്നാണ് ഈ വൈറല്‍ വീഡിയോ. ആറു മാസം മുന്‍പ് നടന്ന വിവാഹത്തലേന്നത്തെ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
പന്തലില്‍ നിന്ന് ഉച്ചത്തില്‍ കേള്‍ക്കുന്ന പാട്ടിനൊത്ത് ഭക്ഷണക്കലവറയില്‍ ആസ്വദിച്ച് ചുവട് വയ്ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് വീഡിയോയിലുള്ളത്. ഡിസംബര്‍ 13ന് പനയില്‍ ഹൗസില്‍ ഷമീര്‍ ബാബുവിന്റെയും സീമയുടെയും മകള്‍ സ്നേഹയുടെ വിവാഹത്തലേന്ന് ബിരിയാണി വിളമ്പുന്നതിനിടൊപ്പമാണ് പാട്ടിനൊപ്പം പന്തലിലെ ചെറുപ്പാക്കാരുടെ ഡാന്‍സും.
കല്യാണവീട്ടില്‍ നടന്ന ഗാനമേളയില്‍ കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലെ ഊയാരം പായ്യാരം പാട്ട് അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനൊത്താണ് യുവാക്കള്‍ ചുവടുവെച്ചത്. നാലു ദിവസം മുന്‍പാണ് ഒറിജിനല്‍ ഓഡിയോ എഡിറ്റ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്.
കല്യാണപ്പന്തലിലെ ഊട്ടുപുരയില്‍ കൈയില്‍ ബിരിയാണിപ്പാത്രം പിടിച്ചും ചെമ്പില്‍നിന്ന് ബിരിയാണി കോരിയിട്ടും നല്ല കിടിലന്‍ നൃത്തം. ഇന്‍സ്റ്റഗ്രാം റീലില്‍ പിറന്ന കുറച്ചുനേരം മാത്രമുള്ള വീഡിയോ ക്ലിപ്പ് അതിവേഗം ഫേസ്ബുക്കിലേക്കും വാട്ട്സാപ്പിലേക്കും പറന്നതോടെ സംഗതി വൈറലായി. പ്രദേശവാസികളായ ദ്വാരഗനാഥ്, ചന്ദ്രബാബു, ശരത്, ശ്രീജിത്ത്, അഭിലാഷ്, ഡുഡു, ശംജിത് എന്നിവരാണ് വീഡിയോയിലുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.