• HOME
  • »
  • NEWS
  • »
  • buzz
  • »
  • Independence Day 2022 | ലേയിൽ നിന്ന് മണാലി വരെ; 430 കിലോ മീറ്റർ 'ഫ്രീഡം റൺ' 'ഫ്രീഡം റൺ' പൂർത്തിയാക്കി പൂനെ സ്വദേശിനി

Independence Day 2022 | ലേയിൽ നിന്ന് മണാലി വരെ; 430 കിലോ മീറ്റർ 'ഫ്രീഡം റൺ' 'ഫ്രീഡം റൺ' പൂർത്തിയാക്കി പൂനെ സ്വദേശിനി

BRO നാരി ശക്തിയുടെ ഉജ്ജ്വല ഉദാഹരണമായാണ് പ്രീതിയെ വിശേഷിപ്പിച്ചത്.

  • Share this:

    ഈ ജൂണിൽ 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ നിന്ന് മണാലിയിലേക്ക് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പൂനെയുടെ പ്രീതി മാസ്‌കെയെ ഓർക്കുന്നുണ്ടോ ? അന്നവർ 430 കിലോമീറ്റർ ദൂരം പിന്നിട്ടാണ് റെക്കോർഡ് സ്ഥാപിച്ചത്. ഇപ്പോൾ, അതേ ദൂരം വീണ്ടും പിന്നിട്ടിരിക്കുന്നു, പക്ഷേ ഓടികൊണ്ടാണെന്ന് മാത്രം. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അൾട്രാ റണ്ണർ 4 ദിവസവും 22 മണിക്കൂറും 9 മിനിറ്റും കൊണ്ടാണ് ഈ ദൂരം ഓടിത്തീർത്തത്.

    ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഇന്ത്യ മാസ്‌കെയുടെ പ്രകടനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു: “#FreedomRun- Leh to Manali.ശ്രീമതി പ്രീതി മാസ്‌കെ, മറ്റൊരു മികച്ച നേട്ടത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ലേയിൽ നിന്ന് മണാലിയിലേക്ക് 430 കിലോമീറ്റർ, 4 ദിവസം, 22 മണിക്കൂർ & 9 മിനിറ്റ്, 118 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. പ്രീതി ഏറ്റെടുത്തത് ഭയപ്പെടുത്തുന്ന ഒരു വെല്ലുവിളിയായിരുന്നു.” BRO നാരി ശക്തിയുടെ ഉജ്ജ്വല ഉദാഹരണമായാണ് പ്രീതിയെ വിശേഷിപ്പിച്ചത്. കമ്പനിയ്ക്കും ലോജിസ്റ്റിക്‌സിനും വേണ്ടിയുള്ള BRO ഓട്ടക്കാർക്കൊപ്പമാണ് പ്രീതി ഈ നേട്ടം കൈവരിച്ചത്. BRO യുടെ മെഡിക്കൽ പിന്തുണയും ഉണ്ടായിരുന്നു.

    ജൂൺ 24 ന് ഉച്ചയ്ക്ക് 1:13 നാണ് മുൻകാല സൈക്ലിംഗ് റെക്കോർഡിനായി പ്രീതി മണാലിയിൽ തന്റെ സവാരി പൂർത്തിയാക്കിയിരുന്നത്. BRO കമാൻഡർ കേണൽ ശബരീഷ് വച്ചാലിയുടെ സാന്നിധ്യത്തിലായിരുന്നു അത് സംഭവിച്ചത്. തന്റെ യാത്രയെ കുറിച്ച് അനുസ്മരിച്ചുകൊണ്ട് പ്രീതി പറഞ്ഞു, “ഉയർന്ന പാസുകളിൽ ശ്വാസം മുട്ടൽ കാരണം യാത്രയ്ക്കിടെ എനിക്ക് രണ്ട് തവണ ഓക്സിജൻ എടുക്കേണ്ടി വന്നിരുന്നു.”

    also read: 55 മണിക്കൂർ കൊണ്ട് ലേയിൽ നിന്ന് മണാലിയിൽ; 45 കാരിക്ക് അൾട്രാ-സൈക്ലിങിൽ ലോക റെക്കോർഡ്

    8,000 മീറ്റർ ഉയരത്തിൽ ഈ റൂട്ട് വിദഗ്ധരുടെ അഭിപ്രായത്തിൽ വളരെ കഠിനമായിട്ടുള്ള ഒന്നാണ്. പ്രീതി മസ്കെയുടെ ക്രൂ അംഗം ആനന്ദ് കൻസാൽ അനുസ്മരിച്ചു, “ചൂട്, ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, തണുത്തുറഞ്ഞ താപനില എന്നിവയോട് പോരാടി, വലിയ ഉയരത്തിലുള്ള എല്ലാ ചുരങ്ങളിലും പ്രീതിയ്ക്ക് അന്ന് സൈക്കിൾ ചവിട്ടേണ്ടി വന്നു.” ബിആർഒയുടെ സഹായമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    അതേ സമയം, ഇന്ത്യ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ മഹത്തായ വനിതാ നേതാക്കളുടെ സംഭാവനകളെ അദ്ദേഹം തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു.

    Published by:Amal Surendran
    First published: