വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ നൂറ് കണക്കിന് അതിഥികൾക്ക് മുമ്പിൽ കിടാവിന് ജന്മം നൽകി പശു. പശുവിന്റെ പ്രസവത്തോടെ വധുവിന്റെ വിവാഹ വസ്ത്രത്തിൽ ചെളി നിറഞ്ഞ് നാശമായെങ്കിലും പിറന്നു വീണ പശുക്കിടാവിന്റെ ആകാംഷയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും കാര്യമല്ലെന്നാണ് വധുവിന്റെ നിലപാട്.
പശു പ്രസവിക്കുമെന്ന് കരുതിയിരുന്ന ദിവസം കഴിഞ്ഞു പോയതിനാൽ തന്നെ ഏത് നിമിഷവും പ്രസവം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഏതാനും കർഷകർ ദിവസം മുഴുവൻ പശുവിനെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹ ദിവസം വൈകീട്ട് 7 മണിയോടെ ചടങ്ങുകൾക്ക് ശേഷമുള്ള റിസപ്ഷനിടെയാണ് പ്രസവം നടന്നത്.
അപ്രതീക്ഷിതമായ സംഭവം വിവാഹത്തിന് എത്തിയ അതിഥികളിലും ഞെട്ടൽ ഉണ്ടാക്കി. അനവസരത്തിൽ ബഹളം ഉണ്ടാക്കുക എന്നത് ഞങ്ങളുടെ പശുവിന്റെ ശീലമാണെന്ന് ആയിരുന്നു വധുവിന്റെ രസകരമായ മറുപടി. നേരത്തെ തമാശയായി എന്റെ വിവാഹ ദിവസത്തിൽ ആയിരിക്കും പശുവിന്റെ പ്രസവം എന്ന് പറയാറുണ്ടായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിൽ 32 കാരിയായ ജെസ്സ ലോ യുടെയും 38 കാരനായ ബെൻ ലോസിന്റെയും വിവാഹ ചടങ്ങുകൾക്ക് ഇടയിലായിരുന്നു സംഭവം. വിക്ടോറിയയിലെ പോർട്ട്ലാൻഡിന് സമീപമുള്ള ഇവരുടെ ഫാമിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
“കിടാവ് അത്യാവശ്യം വലിപ്പം ഉണ്ടായത് കൊണ്ട് തന്നെ ഏഴോളം കർഷകർ ചേർന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്. വളരെ സുരക്ഷിതമായി തന്നെ ഇത് ചെയ്യാനായി. കിടാവും സുരക്ഷിതയായിരിക്കുന്നു,” വധു ജെസ്സ പറഞ്ഞു.
പ്രസവം നടക്കുമ്പോൾ വീടിനകത്തായിരുന്നു വരനായ ബെൻലോസ്. 'സുഹൃത്ത് കാര്യം അറിയിച്ചപ്പോൾ ചിരിച്ച ഞാൻ ജെസ്ന ചളിയിൽ തന്നെ അല്ലേ' എന്നാണ് ചോദിച്ചതെന്ന് ബെൻലോസ് പറയുന്നു.
കുടുംബത്തിൽ പുതുതായി എത്തിയ അതിഥിക്ക് 'ഡെസ്റ്റിനി' എന്നാണ് ഇരുവരും പേര് നൽകിയിരിക്കുന്നത്.
ബെനുമായുള്ള തന്റെ ബന്ധത്തിന് അടിത്തറയിട്ടത് പശുവാണെന്ന് ജെസ്ന വിവരിക്കുന്നു. മൂന്ന് വർഷം മുമ്പ് പബിൽ വച്ച് ആദ്യമായി തങ്ങൾ കണ്ടു മുട്ടിയപ്പോൾ പശുവിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ജെസ്ന വിശദീകരിച്ചു. പശുവിന്റെ പ്രസവത്തോടെ വിവാഹ ചടങ്ങ് അലങ്കോലമായെങ്കിലും പശുവുമായി ബന്ധപ്പെട്ടുള്ള പാട്ട് പ്ലേ ചെയ്ത് ഡാൻസ് ചെയ്താണ് ചെയ്താണ് അതിഥികൾ പിരിഞ്ഞത്.
1200 ഡോളർ വിലയുള്ള തന്റെ വിവാഹ വസ്ത്രം ഡ്രൈ ക്ലീനർ പഴയ അവസ്ഥയിൽ ആക്കി നൽകുമെന്നാണ് ജെസ്ന പ്രതീക്ഷിക്കുന്നത്. എന്നാൽ തനിക്ക് ഇക്കാര്യത്തിൽ ഒട്ടും ഉത്കണ്ഠയില്ലെന്നും അവർ വ്യക്തമാക്കി. വിവാഹ വസ്ത്രത്തേക്കാൾ വിലപ്പെട്ടത് ഓർമ്മകളാണ്. ഈ ഒരു സംഭവത്തോട വിവാഹ ദിവസം പലരിലും എപ്പോഴും ഓർമ്മയായി നില നിൽക്കുമെന്നും ജെസ്ന പറഞ്ഞു. ചളി നിറഞ്ഞ വിവാഹ വസ്ത്രത്തിൻ്റെയും, പശു കിടാവിന് ഒപ്പമുള്ള വരൻ്റെയും വധുവിന്റെയും ഫോട്ടോയുമെല്ലാം സോഷ്യൽ മീഡിയയിലും പങ്കു വെച്ചിട്ടുണ്ട്.
Keywords: Cow, Wedding, Calf, Australia, Reception, Pregnant cow, പശു, പശു പ്രസവിച്ചു, വിവാഹ ചടങ്ങ്, ഓസ്ട്രേലിയ, വിവാഹ വസ്ത്രം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.