ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്. കടുത്ത വേദനകളിലൂടെ കടന്നു പോകുന്ന ഒരു പ്രക്രിയയാണ് പ്രസവം. ഈ വേദനകളിലൂടെ കടന്നു പോകാതെ കുഞ്ഞിനെ പ്രസവിക്കാൻ സാധിക്കില്ല. ഗർഭകാലത്തെ പതിവ് അസ്വസ്ഥതകൾ മുതൽ പ്രസവ സമയത്ത് ഉണ്ടാകുന്ന കടുത്ത വേദന വരെ ഗർഭിണിയായിരിക്കുന്ന സ്ത്രീ വലിയ പോരാട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ ഇക്കാലത്ത് ജോലിയുള്ള സ്ത്രീകൾക്ക് അവരുടെ വ്യക്തി ജീവിതത്തിനൊപ്പം ഔദ്യോഗിക ജീവിതവും കൈകാര്യം ചെയ്യേണ്ടി വരും.
ഗർഭ കാലത്ത് തുടർച്ചയായി ജോലി ചെയ്യേണ്ടി വരുമ്പോൾ ചില കമ്പനികളിൽ നിന്ന് ജീവനക്കാർക്ക് ഇളവുകളും മറ്റും ലഭിക്കാറുണ്ട്. എന്നാൽ ചില കമ്പനികൾ തികച്ചും ക്രൂരവും മനുഷ്യത്വരഹിതവുമായാണ് പെരുമാറാറുള്ളത്. ഇതിന് ഉദാഹരണമാണ് ക്രിസ്റ്റീന എന്ന ട്വിറ്റർ ഉപഭോക്താവ് പങ്കുവച്ച ട്വീറ്റ്. തന്റെ സുഹൃത്ത് പ്രസവവേദന കൊണ്ട് ആശുപത്രിയിൽ പോകാൻ ഇറങ്ങിയപ്പോൾ പോലും കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കേണ്ടി വന്നുവെന്നാണ് ക്രിസ്റ്റീന തന്റെ ട്വീറ്റിലൂടെ പറഞ്ഞത്. മീറ്റിംഗ് പൂർത്തിയാക്കാൻ തന്റെ സുഹൃത്തിനെ നിർബന്ധിച്ചുവെന്നും കഠിനമായ വേദനയോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പോലും കൂട്ടുകാരിയ്ക്ക് മീറ്റിംഗ് മുഴുവൻ പൂർത്തിയാക്കേണ്ടി വന്നുവെന്നും ക്രിസ്റ്റീന പറഞ്ഞു.
നിരവധിയാളുകളാണ് ഈ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയ്. ഇത് തീർത്തും വെറുപ്പുളവാക്കുന്ന കാര്യമാണെന്ന് ഒരു ഉപയോക്താവ് കുറിച്ചത്. 'ഒരു ബോർഡ് മീറ്റിംഗ് പൂർത്തിയാക്കാൻ നിങ്ങളുടെ സുഹൃത്തിനെ നിർബന്ധിച്ചുവെന്ന് നിങ്ങൾ പറയുന്നു. നിങ്ങളുടെ സുഹൃത്ത് പ്രസവ വേദനയ്ക്കിടയിലും ബോർഡ് മീറ്റിംഗ് പൂർത്തിയാക്കാൻ തീരുമാനിച്ചു. അവരുടെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Also Read-
കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്ഈ പോസ്റ്റ് വായിച്ച, നിരവധി സ്ത്രീകൾ ഗർഭാവസ്ഥയിൽ തങ്ങളുടെ കമ്പനികളിൽ നിന്ന് നേരിടേണ്ടി വന്ന ദുരവസ്ഥ പങ്കുവച്ചെത്തി. ത"തന്റെ അച്ഛൻ മരിച്ച് മണിക്കൂറുകൾക്ക് ശേഷം ഒരു മീറ്റിംഗ് നടത്താൻ ഒരു നിക്ഷേപകൻ തന്നോട് ആവശ്യപ്പെട്ടു" എന്നായിരുന്നു ഒരു യുവതി പോസ്റ്റിന് മറുപടിയായി കുറിച്ചത്. 'പ്രസവ ദിവസം മുഴുവൻ ഞാൻ ജോലി ചെയ്തു. ദിവസം മുഴുവൻ മീറ്റിംഗുകൾ നടത്തിയ ശേഷമാണ് പ്രസവത്തിനായി ആശുപത്രിയിലേയ്ക്ക് പോയത്" മറ്റൊരു സ്ത്രീ ട്വീറ്റ് ചെയ്തു. സ്റ്റാർട്ടപ്പ് ലോകത്തും കോർപ്പറേറ്റ് ജോലികളിലും ഇത് സാധാരണമാണെന്നും അവർ പറഞ്ഞു.
ഗർഭാവസ്ഥ ഒരു സ്ത്രീയുടെ പോരാട്ടമാണ്. അതിനാൽ, ഓരോ രാജ്യത്തും പ്രസവാവധി നിർബന്ധമാക്കി നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയിൽ 26 ആഴ്ച ശമ്പളത്തോട് കൂടിയ പ്രസവാവധിയാണ് നിർബന്ധമാക്കിയിരിക്കുന്നത്.
പ്രസവവും പ്രസവ വേദനയും മിക്ക സ്ത്രീകൾക്കും ഒരു പേടി സ്വപ്നം തന്നെയാണ്. എന്നാൽ ഉറങ്ങിക്കിടന്നപ്പോൾ തന്റെ മകളെ പ്രസവിച്ചുവെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 12 മണിക്കൂർ പ്രസവ വേദനയ്ക്ക് ശേഷം തനിക്ക് ഒരു എപ്പിഡ്യൂറൽ നൽകിയെന്നും ഇതിനിടെ കുഞ്ഞ് ജനിച്ചത് താൻ അറിഞ്ഞില്ലെന്നുമാണ് യുവതി വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.