• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; 12 കി.മീറ്റര്‍ കെഎസ്ആര്‍ടിസി കുതിച്ചെത്തിയത് മിനിട്ടുകള്‍ക്കകം


Updated: May 15, 2018, 7:03 AM IST
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; 12 കി.മീറ്റര്‍ കെഎസ്ആര്‍ടിസി കുതിച്ചെത്തിയത് മിനിട്ടുകള്‍ക്കകം

Updated: May 15, 2018, 7:03 AM IST
തിരുവനന്തപുരം: യാത്രയ്ക്കിടെ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ മിനിട്ടുകള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അഭിനന്ദന പ്രവാഹം.

വെഞ്ഞാറമൂട്- കേശവദാസപുരം റോഡില്‍ വട്ടപ്പാറയില്‍ വച്ചാണ് യുവതിക്ക് പ്രസവവേദനയുണ്ടായത്. സംഭവം യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തി. എസ്.എ.ടി ആശുപത്രിയിലേക്ക് 12 കിലോമീറ്റര്‍ ദൂരമുണ്ട്. മറ്റു സാധ്യതകളൊന്നും ആലോചിച്ച് സമയം കളയാന്‍ ഡ്രൈവര്‍ ഗിരീഷ് തയാറായില്ല.

ബസ് നേരെ എസ്.എ.ടിയിലേക്കു വിട്ടു. ഒപ്പമുണ്ടായിരുന്ന കണ്ടക്ടര്‍ സാജന്‍ പൊലീസിനെ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നു സന്ദേശം ലഭിച്ചതോടെ പൊലീസുകാര്‍ കേശവദാസപുരത്തെത്തി റോഡ് ക്ലിയര്‍ ചെയ്തു. യാത്രക്കാരും പിന്തുണയുമായി എത്തിയതോടെ മറ്റു സ്‌റ്റോപ്പുകളിലൊന്നും ബസ് നിര്‍ത്തേണ്ടി വന്നില്ല. മിനിട്ടുകള്‍ക്കകം ബസ് കേശവദാസപുരം കടന്ന് എസ്.എ.ടി ആശുപത്രിയില്‍ എത്തി.

സംഭവമറിഞ്ഞ് ആരുടെയും അനുമതിക്ക് കാത്തു നില്‍ക്കാതെ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച ഡ്രൈവറെയും കണ്ടക്ടറെയും നിരവധിപേരാണ് നേരിട്ടും ഫോണിലും അഭിനന്ദിച്ചത്. ഇരുവരും ചടയമംഗലം ഡിപ്പോയിലെ ജീവനക്കാരാണ്.
First published: May 14, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍