നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വളർത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ തെന്നിവീണു; ജോ ബൈഡന്റെ കാലിന് പരിക്ക്

  വളർത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ തെന്നിവീണു; ജോ ബൈഡന്റെ കാലിന് പരിക്ക്

  ശനിയാഴ്ച തന്റെ വളർത്തു നായ മേജറുമൊത്ത് കളിക്കുന്നതിനിടെ തെറിച്ചുവീണ ബൈഡൻറെ വലതുകാലിനാണ് പരിക്കേറ്റത്. കണങ്കാല്‍ ഉളുക്കിയതായാണ് റിപ്പോർട്ട്.

  Joe Biden

  Joe Biden

  • Share this:
   വാഷിങ്ടണ്‍: വളർത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കാലിന് പരിക്കേറ്റു. ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എക്സ്-റേയിൽ ഒടിവുകൾ ഇല്ലെന്നാണ് വ്യക്തമാകുന്നത്.

   വിശദ പരിശോധനയ്ക്ക് അദ്ദേഹത്തെ വിധേയമാക്കുമെന്ന് ഡോ. കെവിൻ ഒ കൊന്നർ പറഞ്ഞു. ശനിയാഴ്ച തന്റെ വളർത്തു നായ മേജറുമൊത്ത് കളിക്കുന്നതിനിടെ തെറിച്ചുവീണ ബൈഡൻറെ വലതുകാലിനാണ് പരിക്കേറ്റത്. കണങ്കാല്‍ ഉളുക്കിയതായാണ് റിപ്പോർട്ട്.

   ബൈഡനെ സിടി സ്കാനിന് വിധേയനാക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. എല്ലിന് പൊട്ടലുണ്ടോ എന്ന് അറിയുന്നതിനാണ് സിടി സ്കാൻ എന്നും ഡോക്ടർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബൈഡന് നടക്കാൻ ഒരാളുടെ സഹായം വേണ്ടിവരുമെന്നാണ് സൂചനകൾ.

   മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന്‍ ദത്തെടുത്തത്. 2008ലെ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു ചാമ്പിനെ ബൈഡന്‍ സ്വന്തമാക്കിയത്. നായ്ക്കളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.   78കാരനായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.
   Published by:Gowthamy GG
   First published:
   )}