ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥ തലകറങ്ങിവീണു; അടുത്തെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്രധനമന്ത്രിയും

വിജ്ഞാൻ ഭവനിൽ സിഎസ്ആര്‍ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശേഷം ദേശിയ ഗാനം ആലപിക്കാനായി എല്ലാവരും എഴുന്നേറ്റപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥ വീണത്

News18 Malayalam | news18-malayalam
Updated: October 30, 2019, 6:10 PM IST
ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥ തലകറങ്ങിവീണു; അടുത്തെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്രധനമന്ത്രിയും
രാഷ്ട്രപതി രാംനാഥ് കോവിന്ദ്
  • Share this:
ന്യൂഡല്‍ഹി: ചടങ്ങിനിടെ തലകറങ്ങി വീണ സുരക്ഷാ ഉദ്യോഗസ്ഥയെ അടുത്തെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര ധനമന്ത്രിയും. വിജ്ഞാൻ ഭവനിൽ സിഎസ്ആര്‍ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശേഷം ദേശിയ ഗാനം ആലപിക്കാനായി എല്ലാവരും എഴുന്നേറ്റപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥ വീണത്.

ദേശീയ ഗാനത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും ധനമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂറും എത്തി. പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്.
കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ കുപ്പി വെള്ളവുമായി യുവതിക്കടുത്തേക്ക് എത്തുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. യുവതിയുടെ അടുത്തേക്ക് എത്തിയ ശേഷം മടങ്ങുന്ന രാഷ്ട്രപതിക്ക് കാണികള്‍ക്കിടയില്‍ നിന്ന് വലിയ കയ്യടി ലഭിക്കുന്നതും വീഡിയിയോയിൽ കാണാം.

Also Read- 'എൻപുള്ളയെ മാവോയിസ്റ്റാക്കിനത് ക്യൂ ബ്രാഞ്ച് താൻ'; നെഞ്ചുപിളർന്ന് മീനാമ്മയുടെ വിലാപം

First published: October 30, 2019, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading