• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സോളൻ സര്‍വകലാശാലയുടെ ബിരുദം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

news18india
Updated: May 24, 2018, 9:20 AM IST
സോളൻ സര്‍വകലാശാലയുടെ ബിരുദം വേണ്ടെന്നുവെച്ച് രാഷ്ട്രപതി
news18india
Updated: May 24, 2018, 9:20 AM IST
സോളൻ: സോളൻ സർവകലാശാല ആദര സൂചകമായി നൽകിയ ബിരുദം വാങ്ങാൻ വിസമ്മതിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡോ. വൈഎസ് പാർമർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾചർ ആൻഡ് ഫോറസ്ട്രിയാണ് രാഷ്ട്രപതിക്ക് സയൻസ് ബിരുദം നൽകാൻ തീരുമാനിച്ചത്.

വാർഷിക ബിരുദ ദാന ചടങ്ങിനോടനുബന്ധിച്ചാണ് രാഷ്ട്രപതിയെ ആദരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അദ്ദേഹം ബിരുദം സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതി വിദ്യാർഥികൾക്ക് ബിരുദവും മെഡലും വിതരണം ചെയ്തു. ബിരുദം നേടിയ എല്ലാ വിദ്യാർഥികളെയും അദ്ദേഹം അഭിനന്ദിച്ചു. തന്റെ വിദ്യാഭ്യാസ കാലം ഓർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ താനതിന് അർഹനല്ലാത്തതിനാൽ ബിരുദം നിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റി തന്നോട് കാട്ടിയ ആദരത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Loading...

ബിരുദം സ്വീകരിക്കില്ലെന്ന് രാഷ്ട്രപതി നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് സർവകലാശാല പിആർഒ വ്യക്തമാക്കി.

സർവകലാശാല സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോ. യശ്വന്ത് സിംഗ് പാർമറിന് അദ്ദേഹം ആദരം അർപ്പിച്ചു.
First published: May 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍