നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അനുഗ്രഹിക്കാനായി കയ്യുയർത്തിയ പുരോഹിതന് ഹൈ ഫൈവ് അടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

  അനുഗ്രഹിക്കാനായി കയ്യുയർത്തിയ പുരോഹിതന് ഹൈ ഫൈവ് അടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

  Priest Raises Hand to Give Blessings, Kid Returns a High-Five | കുട്ടിയുടെ പ്രതികരണത്തിൽ ചിരിയടക്കാൻ കഴിയാതെ പുരോഹിതൻ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   കുട്ടികളുടെ നിഷ്കളങ്കത പലപ്പോഴും മുതിർന്നവരുടെ ലോകത്തെ അമ്പരപ്പിച്ചേക്കാം. അവർ വലുതെന്ന് കരുതുന്ന പല കാര്യങ്ങളും കുട്ടികൾക്ക് കളിയോ തമാശയോ ഒക്കെയായി തോന്നാൻ വേണ്ടിയുള്ളതേ ഉണ്ടാവൂ. അത്തരത്തിൽ ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയ്ക്കു മുന്നിൽ പുരോഹിതൻ പോലും ചിരിയടക്കാൻ ബുദ്ധിമുട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

   മുൻ ബാസ്കറ്റ്ബാൾ കളിക്കാരൻ റെക്സ് ചാപ്മാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇന്റർനെറ്റിൽ സംസാര വിഷയമായത്. പള്ളിയിൽ പുരോഹിതന് മുന്നിൽ പ്രാർത്ഥനയിൽ പങ്കു കൊള്ളുകയാണ് ഒരു കൊച്ചുപെൺകുട്ടിയും അവളുടെ അമ്മയും. പ്രാർത്ഥനയ്ക്കിടയിൽ കുട്ടിയെ അനുഗ്രഹിക്കാൻ വേണ്ടി പുരോഹിതൻ കയ്യുയർത്തുന്നു. എന്നാൽ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് കുട്ടി തന്റെ കൈകൊണ്ടു ഒരു ഹൈ-ഫൈവ് അടിച്ച് പൊട്ടിച്ചിരിയുടെ രംഗം തീർക്കുകയാണ്. (വീഡിയോ ചുവടെ)   പിന്നെയും പ്രാർത്ഥന തുടർന്ന പുരോഹിതൻ ചിരി അടക്കാൻ നന്നേ ബുദ്ധിമുട്ടി. മറുകൈകൊണ്ടു ചിരി മറച്ചു പിടിക്കാൻ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. കുട്ടിയുടെ നിനച്ചിരിക്കാത്ത ഹൈ-ഫൈവിൽ അമ്പരന്ന കുട്ടിയുടെ അമ്മ ഉടൻ തന്നെ ഇടപെട്ടു. പിന്നിൽ നിന്ന് കൊണ്ട് കുട്ടിയുടെ കൈ പിടിച്ചു കൊണ്ടാണ് പിന്നീടുള്ള നേരം അവർ അവിടെ തുടർന്നത്. എന്നിരുന്നാലും നടന്നതെന്തെന്ന് മനസ്സിലായിട്ടില്ലെന്നു കുട്ടിയുടെ നിൽപ്പിൽ തന്നെ പ്രകടമാണ്.

   ഈ വീഡിയോ ഷെയർ ചെയ്തവരെല്ലാം രസകരമായ കമന്റുകൾ ക്യാപ്‌ഷൻ നൽകിയിട്ടുണ്ട്. 18 സെക്കന്റ് നീളമുള്ള വീഡിയോ ടിക്ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1.8 ദശലക്ഷം വ്യൂസും കടന്ന വീഡിയോ പതിനായിരക്കണക്കിന് ലൈക്‌സും നേടിക്കഴിഞ്ഞു.
   Published by:user_57
   First published:
   )}