• HOME
  • »
  • NEWS
  • »
  • buzz
  • »
  • പൂജാവിധി തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്

പൂജാവിധി തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്

മകന് വിവാഹമൊന്നും ആകാത്തതിനാലാണ് പ്രത്യേക പൂജ നടത്താൻ കുടുംബം പൂജാരിയെ ക്ഷണിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ഇൻഡോർ‍: മധ്യപ്രദേശിൽ പൂജാവിധി തെറ്റിയെന്ന സംശയത്തെ തുടർന്ന് പൂജാരിയെ ക്രൂരമായി മർദിച്ച് യുവാവും കുടുംബവും. കോട്ടയിൽ നിന്നുള്ള പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സത്യനാരായണ പൂജ ചെയ്യാൻ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷർമ.

മകന് വിവാഹമൊന്നും ആകാത്തതിനാലാണ് പ്രത്യേക പൂജ നടത്താൻ കുടുംബം പൂജാരിയെ ക്ഷണിച്ചത്. വീട്ടിൽ സത്യനാരായണ പൂജ നടത്തിയാൽ പരിഹാരമാകുമെന്ന് പൂജാരി കുടുംബത്തെ അറിയിക്കുകയും ചെയ്തു. 29ന് വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു.

പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി 60 കാരനായ പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടം ഒരുക്കി. എന്നാൽ രാത്രിയായപ്പോൾ ലക്ഷ്മികാന്തിന്റെ ഇളയ മകൻ വിപുൽ പൂജാരിയെ വിളിച്ചെഴുനേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരൻ വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മർദനം.

Also Read- Krishnaprabha | 'അവരുടെ ആവശ്യം തനിക്കനാവശ്യം, പക്ഷെ എനിക്കിത് അത്യാവശ്യം ആയിരുന്നു': കൃഷ്ണപ്രഭ

രണ്ടുമക്കളും പിതാവും ചേർന്ന് പൂജാരിയെ മർദിച്ചു. ഇതിനിടെ ഇളയമകൻ പൂജാരിയുടെ ചെവിയുടെ ഒരു ഭാഗം കടിച്ചെടുക്കുകയായിരുന്നു. നിലവിളികേട്ട് എത്തിയ അയൽവാസികളാണ് പൂജാരിയെ രക്ഷിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും പൂജാരിയെ എത്തിച്ചു.  കേസെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary: A priest from Kota who was invited by a family for puja was attacked by the family members on suspicion of the rituals going wrong and one of them bit off a chunk of the priest's ear. Chandan Nagar police station in-charge Abhay Neema said the 60-year-old priest from Kota in Rajasthan, Kunjbihari Sharma, was invited by Laxmikant Sharma resident of scheme number 71 to conduct Satyanarayan pooja for his son's marriage.
Published by:Rajesh V
First published: