• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sunny Leone | നൃത്തം അശ്ലീലം; മതവികാരം വ്രണപ്പെടുത്തി; സണ്ണി ലിയോണിന്റെ ആല്‍ബം നിരോധിക്കണമെന്ന് പുരോഹിതര്‍

Sunny Leone | നൃത്തം അശ്ലീലം; മതവികാരം വ്രണപ്പെടുത്തി; സണ്ണി ലിയോണിന്റെ ആല്‍ബം നിരോധിക്കണമെന്ന് പുരോഹിതര്‍

നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു.

യൂട്യൂബ് വിഡിയോയില്‍നിന്ന്

യൂട്യൂബ് വിഡിയോയില്‍നിന്ന്

  • Share this:
    മഥുര: സണ്ണ ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബത്തിനെതിരെ മഥുരയിലെ പുരോഹിതന്മാര്‍. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുരോഹിതന്മാരുടെ പരാതി. വീഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പുരോഹിതര്‍ ആവശ്യപ്പെട്ടു.

    1960 ല്‍ കോഹിന്നൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ഉപയോഗിച്ചത്. വീഡിയോ ആല്‍ബം നിരോധിച്ച് സണ്ണി ലിയോണിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു.

    നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

    കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളെ അശ്ലീലം കലര്‍ത്തി നൃത്താവിഷ്‌കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ സണ്ണിക്കെതിരേ വിമര്‍ശനമുയര്‍ന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവര്‍ത്തിയുമാണ് ആല്‍ബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത്.


    Minnal Murali | വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ; ഒരു മിന്നല്‍ മുരളി അപാരത

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി(Minnal Murali) നെറ്റ്ഫ്‌ളിക്‌സില്‍(Netflix) എത്തിയത്. സംവിധായകന്‍ ബേസില്‍ ജോസഫിലും ടൊവിനോയിലും ആരാധകര്‍ നല്‍കിയ വിശ്വാസം നൂറുശതമാനം സൂക്ഷിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ ചിത്രം ഒടിടിയില്‍ കണാണാന്‍ മെനക്കെടാതെ ടെലിഗ്രാമില്‍ കയറിയിറങ്ങിയവര്‍ക്ക് കിട്ടിയ പണി ചെറുതൊന്നുമല്ല.

    മിന്നല്‍ തപ്പിയിറങ്ങിയവര്‍ക്ക് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശന്‍, മാമാങ്കം, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് കിട്ടിയത്. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചു.

    സംഭവം ട്രോളുകളില്‍ ഇടംപിടിച്ചതോടെ മിന്നല്‍ മുരളിയ്ക്ക് വേണ്ടിയുണ്ടായിരുന്ന കാത്തിരിപ്പ് കൂടി വ്യക്തമാവുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. മിന്നല്‍ കാണാന്‍ വേണ്ടി നെറ്റ്ഫ്‌ളിക്‌സ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്തവരും ഉണ്ട്.

    പ്രൊമോഷനോടും നല്‍കിയ ഹൈപ്പിനോടും നൂറുശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകാഭിപ്രായം. 'ഗോദ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

    ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
    Published by:Jayesh Krishnan
    First published: