ചെന്നൈ സന്ദർശനവേളയിൽ ഭിന്നശേഷികകരനായ ബിജെപി പ്രവർത്തകനൊപ്പം ‘സ്‌പെഷൽ സെൽഫി’ പകർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ ഭാഗമായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് മണികണ്ഠനെന്നും അദ്ദേഹം കുറിച്ചു.
ട്വിറ്ററിലെ ഒരു പോസ്റ്റിൽ, തിരു എസ്. മണികണ്ഠനൊപ്പം എടുത്ത ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി അതിനെ ‘പ്രത്യേക സെൽഫി’ എന്ന് വിശേഷിപ്പിച്ചു.
“ചെന്നൈയിൽ വെച്ച് ഞാൻ തിരു എസ്. മണികണ്ഠനെ കണ്ടു. ബൂത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കുക എന്നത് ഇറോഡിൽ നിന്നുള്ള ഈ ബി.ജെ.പി. പ്രവർത്തകന്റെ അഭിമാനമാണ്. ഭിന്നശേഷിക്കാരനായ ഇദ്ദേഹം സ്വന്തം കട നടത്തുന്നു എന്നതാണ് അതിന്റെ പ്രചോദനാത്മകമായ വശം. ദിവസേന ലഭിക്കുന്ന ലാഭത്തിന്റെ ഗണ്യമായ ഒരു ഭാഗം അദ്ദേഹം ബിജെപിക്ക് നൽകുന്നു, ” അദ്ദേഹം ട്വീറ്റിൽ രേഖപ്പെടുത്തി.
A special selfie…
In Chennai I met Thiru S. Manikandan. He is a proud @BJP4TamilNadu Karyakarta from Erode, serving as a booth president. A person with disability, he runs his own shop and the most motivating aspect is – he gives a substantial part of his daily profits to BJP! pic.twitter.com/rBinyDVHYA
— Narendra Modi (@narendramodi) April 8, 2023
ബി.ജെ.പി. പ്രവർത്തകനായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മണികണ്ഠന്റെ ജീവിതയാത്രയെ പ്രചോദനാത്മകം എന്നും വിശേഷിപ്പിച്ചു. “തിരു എസ്. മണികണ്ഠനെപ്പോലുള്ളവർ ഉള്ള ഒരു പാർട്ടിയിൽ കാര്യകർത്താ ആയതിൽ എനിക്ക് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്രയും പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും പ്രചോദനാത്മകമാണ്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
I feel very proud of being a Karyakarta in a Party where we have people like Thiru S. Manikandan. His life journey is inspiring and equally inspiring his commitment to our Party and our ideology. My best wishes to him for his future endeavours. pic.twitter.com/4S6FryHqCq
— Narendra Modi (@narendramodi) April 8, 2023
ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ലോഞ്ച് ഉൾപ്പെടെ ഗതാഗത മേഖലയിൽ 5,000 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് ശനിയാഴ്ച തമിഴ്‌നാട്ടിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി തുടക്കമിട്ടു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് ഫെയ്‌സ് 1 ആണ് മറ്റൊന്ന്.
ചെന്നൈയിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാർഷികത്തിന്റെ അനുസ്മരണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തുടനീളമുള്ള ആളുകൾക്ക് എല്ലായ്പ്പോഴും രാഷ്ട്രത്തെക്കുറിച്ച് വ്യക്തമായ സങ്കൽപ്പമുണ്ടെന്നും ആയിരക്കണക്കിന് വർഷങ്ങളായി ഒരു രാജ്യം എന്ന നിലയിൽ അത് “ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
മധുരയിൽ 7.3 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാടും കേരളവും തമ്മിലുള്ള അന്തർസംസ്ഥാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ദേശീയപാതാ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.