ന്യൂഡൽഹി: സ്വന്തം വീട്ടിൽ കുരുവികളെ സംരക്ഷിക്കാനായി രാജ്യസഭാ എംപി ബ്രിജ് ലാൽ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
बहुत खूब! आपका यह प्रयास हर किसी को प्रेरित करेगा। https://t.co/k2ZbOrtcod
— Narendra Modi (@narendramodi) February 19, 2023
രാജ്യസഭാ എംപിയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. “വളരെ നല്ലത്! നിങ്ങളുടെ ഈ പരിശ്രമം എല്ലാവർക്കും പ്രചോദനമാകും.”- ട്വിറ്ററിൽ മോദി കുറിച്ചു.
ഏതായാലും ബ്രിജ് ലാൽ എം.പിയുടെ ട്വീറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റീട്വീറ്റും ഇതിനോടകം ട്വിറ്ററിൽ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് ഈ ട്വീറ്റുകൾക്ക് കമന്‍റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്. കുരുവികളെ സംരക്ഷിക്കാനായി ബ്രിജ് ലാൽ എം പി ചെയ്യുന്ന കാര്യങ്ങളെ ട്വിറ്റർ ഉപയോക്താക്കൾ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടനവധി പേർ ഈ ട്വീറ്റുകൾ റീട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.