ന്യൂഡൽഹി: ആർമി ദിനത്തിൽ ഗർഭിണിയായ യുവതിക്ക് സഹായവുമായി കരസേന പ്രവർത്തകർ എത്തിയത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രസവവേദന അനുഭവപ്പെട്ട ഷമിമ എന്ന യുവതിയെ കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ നൂറോളം പട്ടാളക്കാർ ചേർന്ന് ആശുപത്രിയിലെത്തിക്കുന്ന വീഡിയോയാണ് വൈറലായത്. ഇപ്പോഴിതാ ഷമിമയെ സഹായിച്ച പട്ടാളക്കാർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
'ധീരതയ്ക്കും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ സൈന്യം. സേനയുടെ മാനുഷിക മനോഭാവം ഏറെ ആദരവ് നേടിയിട്ടുള്ളതാണ്. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, നമ്മുടെ സൈന്യം അവസരത്തിനൊത്ത് ഉയർന്ന് സാധ്യമായതെല്ലാം ചെയ്തും!. ഇന്ത്യൻ സൈന്യത്തിന്‍റെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു. ഷമിമയുടെയും അവളുടെ കുഞ്ഞിന്‍റെയും നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Our Army is known for its valour and professionalism. It is also respected for its humanitarian spirit. Whenever people have needed help, our Army has risen to the occasion and done everything possible!
കഴിഞ്ഞ ദിവസമാണ് നൂറോളം സൈനികരും 30 സിവിലയൻമാരും ചേർന്ന് നാലുമണിക്കൂറോളം ദുരം കനത്ത മഞ്ഞിലൂടെ യുവതിയെ ആശുപത്രിയിലെത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. സ്ട്രെച്ചറിൽ കിടത്തിയ യുവതിയെ സൈനികർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽവെച്ച് യുവതി പ്രസവിച്ചെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇന്ത്യ സേന ട്വീറ്റ് ചെയ്തിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.