നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘എക്സലന്റ്’: കൃഷ്ണമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ‘എക്സലന്റ്’: കൃഷ്ണമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  മൃഗങ്ങള്‍ കൂട്ടമായി, വേഗത്തില്‍ കടന്ന് പോകുന്ന രംഗത്തെ 'എക്‌സലന്റ്' (മികച്ചത്) എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ഭാവനഗറിലെ ബ്ലാക്ബക്ക് നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഏകദേശം 3,000 ലധികം കൃഷ്ണ മൃഗങ്ങളാണ് ദൃശ്യങ്ങളില്‍ കാണിച്ചിരിക്കുന്നത്.

  dvdv

  dvdv

  • Share this:
   മൃഗങ്ങളോടും പക്ഷികളോടുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയുന്നതാണ്. ജീവികളോടുള്ള മോദിയുടെ സ്‌നേഹപ്രകടനങ്ങള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. കഴിഞ്ഞ ദിവസം റോഡിലൂടെ കൂട്ടമായി കടന്നു പോകുന്ന കൃഷ്ണമൃങ്ങളുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം.ഗുജറാത്ത് സര്‍ക്കാറിന്റെ ഇന്‍ഫോമേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ആദ്യം ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രധാന മന്ത്രി ഇത് റീറ്റ്വീറ്റ് ചെയ്യുകയായിരുന്നു.

   മൃഗങ്ങള്‍ കൂട്ടമായി, വേഗത്തില്‍ കടന്ന് പോകുന്ന രംഗത്തെ 'എക്‌സലന്റ്' (മികച്ചത്) എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ഭാവനഗറിലെ ബ്ലാക്ബക്ക് നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഏകദേശം 3,000 ലധികം കൃഷ്ണ മൃഗങ്ങളാണ് ദൃശ്യങ്ങളില്‍ കാണിച്ചിരിക്കുന്നത്.

   വീഡിയോ കാണാം.

   വീഡിയോക്ക് നിരവധി രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ചില കമന്റുകള്‍ കാണാം.

   ഇതിനകം 7,800 ത്തിലധികം ട്വിറ്റര്‍ ഉപയോക്താക്കളാണ്ഈ വീഡിയോ റീറ്റ്വീറ്റ് ലഭിച്ചിരിക്കുന്നത്. 60,5000ത്തിലധികം പേര്‍ ലൈക്ക് ചെയ്ത വീഡിയോ കണ്ടത് 6,64,000ത്തില്‍ അധികം പേരാണ്.

   കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്ക് തീറ്റ നല്‍കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പ്രഭാത വ്യായാമത്തിനിടെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 1.47 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയില്‍ ലോക് കല്യാണ്‍ മാര്‍ഗ് വസതിയിലെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തു നിന്ന് ഓഫീസിലേക്കുള്ള ദിവസേനയുള്ള നടത്തത്തിന്റെ ചില ദൃശ്യങ്ങള്‍ കാണാം.

   പ്രധാനമന്ത്രിയുടെ വ്യായാമ സമയത്ത് മയിലുകള്‍ പലപ്പോഴും ഒരു പതിവ് കൂട്ടുകാരനാണെന്നാണ് വിവരങ്ങള്‍. ഒരു ഹിന്ദി പദ്യത്തിനൊപ്പമാണ് മയിലുകള്‍ക്ക് തീറ്റ കൊടുക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. മയിലുകളെ കുറിച്ചുള്ളതാണ് പദ്യം. പുറത്തിരുന്നും വീടിനകത്തുവെച്ചും മയിലുകള്‍ക്ക് തീറ്റ കൊടുക്കുന്നത് കാണാം.

   പ്രധാനമന്ത്രിയുടെ കൈയ്യിലെ പാത്രത്തില്‍ നിന്ന് മയിലുകള്‍ തീറ്റ കൊത്തിയെടുക്കുകയാണ്. നരേന്ദ്ര മോദി എന്തോ വായിക്കുമ്പോള്‍ അടുത്തു വെച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് മയില്‍ തീറ്റ കൊത്തിയെടുക്കുന്നതും വീഡിയോയില്‍ ഉണ്ട്. പ്രധാനമന്ത്രിയുടെ പതിവ് നടത്തത്തിനിടെ പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുകളെയും വീഡിയോയില്‍ കാണാം. വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വീഡിയോ വൈറലായി. 13 ലക്ഷം പോരാണ് ഒരു മണിക്കൂറിനിടെ വീഡിയോ കണ്ടിരിക്കുന്നത്.

   അദ്ദേഹത്തിന്റെ വസതിയില്‍, ഗ്രാമീണ മേഖലകളില്‍ കാണപ്പെടുന്ന ഉയര്‍ന്ന ഘടനകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പക്ഷികള്‍ വന്ന് കൂടുണ്ടാക്കാറുണ്ട്.
   Published by:Jayashankar AV
   First published:
   )}