COVID 19 വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിലെ ഒരു മന്ത്രിയും വിദേശയാത്ര നടത്തുകയില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിലൂടെ നമുക്ക് വ്യാപനത്തിന്റെ ശൃംഖല തകർക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയും- മോദി ട്വിറ്ററിൽ കുറിച്ചു.

News18 Malayalam | news18-malayalam
Updated: March 12, 2020, 7:19 PM IST
COVID 19 വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിലെ ഒരു മന്ത്രിയും വിദേശയാത്ര നടത്തുകയില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി
PM-Narendra-Modi
  • Share this:
വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിലെ ഒരു മന്ത്രിയും വിദേശ യാത്ര നടത്തുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് മോദി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ മുൻകരുതലുകളാണ് വേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പരിഭ്രാന്തരാകരുത് എന്ന് പറയുക, മുൻകരുതലുകളോട് അതെ എന്ന് പറയുക. വരും ദിവസങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഒരു മന്ത്രിയും വിദേശയാത്ര നടത്തുകയില്ല. അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.

വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിലൂടെ നമുക്ക് വ്യാപനത്തിന്റെ ശൃംഖല തകർക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയും- മോദി ട്വിറ്ററിൽ കുറിച്ചു.

 



COVID-19 നോവൽ കൊറോണ വൈറസ് മൂലമുണ്ടായ അവസ്ഥയെക്കുറിച്ച് സർക്കാർ പൂർണ്ണമായും ജാഗ്രത പുലർത്തുന്നുവെന്നും മോദി വ്യക്തമാക്കി.

BEST PERFORMING STORIES:പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : സിപിഎം നേതാക്കൾ ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പ് [PHOTO]പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: ക്ലാർക്കിനും സിപിഎം നേതാവിനുമെതിരെ ജാമ്യമില്ലാ കേസ്
[NEWS]
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് അതീവ ഗൗരവതരം: മുല്ലപ്പള്ളി
[NEWS]


രാജ്യത്ത് 73 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് . ഇവരുമായി ഇടപഴകിയ 1,500 പേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മതിയായ കൊറോണ വൈറസ് പരിശോധന സൗകര്യങ്ങൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
First published: March 12, 2020, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading