നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഐക്യരാഷ്ട്രസഭയില്‍ ബോബ് മാര്‍ലിയെ ഉദ്ധരിച്ച് ബാര്‍ബഡോസ് പ്രധാനമന്ത്രി; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

  ഐക്യരാഷ്ട്രസഭയില്‍ ബോബ് മാര്‍ലിയെ ഉദ്ധരിച്ച് ബാര്‍ബഡോസ് പ്രധാനമന്ത്രി; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

  ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

  • Share this:
   കരിബീയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസിലെ പ്രധാനമന്ത്രി മിയ അമോര്‍ മോട്ട്‌ലി, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കോവിഡ് -19 വാക്സിന്‍ സമത്വം, കാലാവസ്ഥാ നീതി എന്നിവ സംബന്ധിച്ചുള്ള ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചുള്ള മോട്ട്‌ലിയുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രശസ്തനായ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ വരികളും ഉദ്ധരിച്ചിരുന്നു.

   76-ാമത് ജനറല്‍ അസംബ്ലി സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് മോട്ട്ലി പറയുന്നു- ''ഇന്ന് എനിക്ക് വേണ്ടി തയ്യാറാക്കിയ പ്രസംഗം ഞാന്‍ ഉപയോഗിക്കുകയാണെങ്കില്‍, മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ എന്നില്‍ നിന്നും കേട്ടതിന്റെ ആവര്‍ത്തനമായിരിക്കും അത്. ഒരു കാര്യവുമില്ലാതെ എത്ര തവണ നമ്മള്‍ ഒരേ കാര്യം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയണം.''

   ലോകമെമ്പാടുമുള്ള വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനുമുമ്പ് കോവിഡ് -19 ന്റെ എത്ര വകഭേദങ്ങള്‍ കൂടി എത്താനുണ്ടെന്നും, വികസിത രാജ്യങ്ങളുടെ കൈവശമുള്ള 1.7 അധിക വാക്‌സിനുകള്‍, പ്രതിരോധ മരുന്ന് ഇല്ലാത്തവരുമായി പങ്കുവയ്ക്കുമോയെന്നും അവര്‍ ചോദിച്ചു. പ്രസംഗത്തില്‍ ബോബ് മാര്‍ലിയുടെ പ്രശസ്തമായ 'ഉണരൂ, എഴുന്നേല്‍ക്കൂ' (Get up, stand up) എന്ന വരികള്‍ ഉദ്ധരിച്ച് മോട്ട്ലി, 'ആരാണ് എഴുന്നേറ്റ് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക?' എന്നുള്ള കാലഘട്ട പ്രസക്തമായ ആഹ്വാനങ്ങളും നടത്തി.

   ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിന് മുന്നില്‍ 'കാലാവസ്ഥാ നീതി' കൊണ്ടുവരുന്നതിന് അനുകൂലമായി തന്റെ വാദവും ഉന്നയിച്ചു. ഈ വര്‍ഷത്തെ കാലാവസ്ഥ മാറ്റത്തെ സംബന്ധിച്ച കോണ്‍ഫറന്‍സില്‍ (COP26) മോട്ട്ലി ശക്തമായ ഒരു പ്രസ്താവന നടത്തി: ''ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കാനും പുരുഷ കഷണ്ടി പരിഹരിക്കാനുമുള്ള ഇച്ഛാശക്തി കണ്ടെത്താനായാല്‍, നമ്മുടെ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ലഭ്യമാക്കുന്നത് പോലുള്ള ലളിതമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും'' എന്ന് ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ പല ലോകനേതാക്കളും അവരുടെ ആരാധകരായി മാറി.
   മോട്ട്ലിയുടെ പുതിയ പ്രസംഗ വീഡിയോയ്ക്ക് ഇന്റര്‍നെറ്റ് ലോകത്ത് വന്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചുകൊണ്ട്, ഒരു ഉപയോക്താവ് എഴുതി, 'അവസാനം, നമ്മുടെ ലോകത്തിന് ഒരു നേതാവ് ഉണ്ട്. അത് ബാര്‍ബഡോസിന്റെ പ്രധാനമന്ത്രി മിയ മോട്ട്ലി ആണ്. ഇതാണ് ആ പ്രസംഗം.' 'ലോകത്തിലെ ഏറ്റവും ആവേശകരമായ, ഏറ്റവും തത്ത്വചിന്തയുള്ള, ഏറ്റവും ധൈര്യശാലികളായ രാഷ്ട്രീയനേതാക്കളില്‍ പലരും സ്ത്രീകളാണെന്നത് യാദൃശ്ചികമാണോ? മിയ മോട്ട്ലി, ജസിന്‍ഡാ ആര്‍ഡന്‍, അലക്സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്..,' മറ്റൊരു ഉപയോക്താവ് കുറിച്ചു.

   ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും ലോക ബാങ്കിന്റെയും മേധാവികള്‍ ഏഴ് വികസിത സമ്പദ്വ്യവസ്ഥകളുടെ ഗ്രൂപ്പിനെ വികസ്വര രാജ്യങ്ങളിലേക്ക് ഏതെങ്കിലും അധിക കോവിഡ് -19 വാക്സിനുകള്‍ എത്രയും വേഗം നല്‍കണമെന്ന് ആവശ്യപ്പെടുകയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൂണില്‍ നടന്ന ജി-7ലെ ഒരു സംയുക്ത പ്രസ്താവനയിലാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസും - സര്‍ക്കാരുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, വാക്സിന്‍ സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പുകള്‍ എന്നിവരോട് കരാര്‍, ധനസഹായം, ഡെലിവറികള്‍ എന്നിവയില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
   Published by:Jayashankar AV
   First published:
   )}