നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂന്നാം വിവാഹ വാർഷികത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും

  മൂന്നാം വിവാഹ വാർഷികത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും

  മുംബൈയിൽ വേൾഡ് സെൻട്രൽ കിച്ചനുമായി (ഡബ്ല്യുസി‌കെ) സഹകരിച്ച് കമ്മ്യൂണിറ്റി റിലീഫ് സെന്റർ ആരംഭിക്കാനാണ് ഇരുവരും പങ്കാളികളായ ആർച്ച്‍വെൽ ഫൗണ്ടേഷന്റെ പദ്ധതി.

  File photo of Prince Harry and Meghan Markle. (Pool via AP)

  File photo of Prince Harry and Meghan Markle. (Pool via AP)

  • Share this:
   ഇന്ത്യ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ മുംബൈയിൽ കമ്യൂണിറ്റി റിലീഫ് സെന്റർ തുറക്കുമെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരനും മേഗൻ മാർക്കിളും പ്രഖ്യാപിച്ചു. മെയ് 19 ന് മൂന്നാം വിവാഹ വാർഷിക ആഘോഷവേളയിലാണ് ദമ്പതികൾ ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ വേൾഡ് സെൻട്രൽ കിച്ചനുമായി (ഡബ്ല്യുസി‌കെ) സഹകരിച്ച് കമ്മ്യൂണിറ്റി റിലീഫ് സെന്റർ ആരംഭിക്കാനാണ് ഇരുവരും പങ്കാളികളായ ആർച്ച്‍വെൽ ഫൗണ്ടേഷന്റെ പദ്ധതി.

   ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ആർച്ച്വെൽ ഫൗണ്ടേഷനും വേൾഡ് സെൻട്രൽ കിച്ചനും പ്രാദേശിക സമൂഹങ്ങളുടെ ദീർഘകാല ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ ഇത്തരം റിലീഫ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ആർച്ച്‌വെൽ ഫൗണ്ടേഷൻ മുമ്പ് അറിയിച്ചിരുന്നു. ഇന്ത്യയിലേത് ഇത്തരത്തിലുള്ള മൂന്നാമത്തെ കേന്ദ്രമാണ്. കോമൺ‌വെൽത്ത് ഓഫ് ഡൊമിനിക്ക, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് കേന്ദ്രങ്ങൾ.

   ഇത്തരം കേന്ദ്രങ്ങളുടെ ഉദ്ദേശ്യം അവർ ലക്ഷ്യമിടുന്ന കമ്മ്യൂണിറ്റികൾക്ക് ആശ്വാസവും പ്രതിരോധവും നൽകുക എന്നതാണ്. ഭാവിയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ, ഈ കേന്ദ്രങ്ങളെ അടിയന്തര കമ്മ്യൂണിറ്റി കിച്ചണുകളായോ വാക്സിനേഷൻ സെന്ററുകളായോ മാറ്റാം. അല്ലാത്ത സമയങ്ങളിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, സ്കൂളുകൾ, ക്ലിനിക്കുകൾ അല്ലെങ്കിൽ കുടുംബങ്ങൾക്കായുള്ള സാമൂഹിക ഒത്തുചേരൽ കേന്ദ്രങ്ങൾ എന്നിവയായി പ്രവർത്തിക്കാനും കഴിയും.

   കോവിഡ് -19 കേസുകൾ ഇന്ത്യയിലെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച, ഇന്ത്യയിലെ മൊത്തം വൈറസ് കേസുകൾ 25 മില്യൺ കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 260,000 പുതിയ കേസുകളും 4,329 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരായി.

   കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയെ പിടിമുറുക്കിയതോടെ ലോകമെമ്പാടുമുള്ള സാമൂഹിക സംരംഭങ്ങൾ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ റിലീഫ് ഓർഗനൈസേഷനായ ഖൽസ എയ്ഡ് കൊറോണ വൈറസ് രോഗികൾക്ക് സൗജന്യമായി അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ, സംഘടനയുടെ കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്രതലത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരൻ ജെ.കെ റൗ‌‌ളിംഗ് ഉദാരമായ സംഭാവന നൽകിയിരുന്നു. ഖൽസ എയ്ഡ് ഈ വാർത്ത ട്വീറ്റ് ചെയ്തിരുന്നു.

   Also Read- ‘ഇവരെന്റെ മക്കൾ’: തെരുവിൽ അലയുന്ന നായ്ക്കൾക്ക് ദിവസേന 40 കിലോ ചിക്കൻ ബിരിയാണിയുമായി യുവാവ്

   ഹാരി പോട്ടർ സ്രഷ്ടാവായ റൗളിംഗ് ഇന്ത്യയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആറ് അക്ക സംഭാവനയാണ് നൽകിയത്. സിഖ് 24 അനുസരിച്ച്, ദി വോളന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കോവിഡ് -19 റെസ്പോൺസ് ഫണ്ടിന്റെ ഭാഗമായാണ് ഇദ്ദേഹം സംഭാവന നൽകിയത്. ബ്രിട്ടീഷ് റെഡ് ക്രോസ്, ഡിസാസ്റ്റർ എമർജൻസി കമ്മിറ്റി, യുണൈറ്റഡ് വേ, ഓപ്പറേഷൻ യുഎസ്എ എന്നിവിലേയ്ക്കും ജെ.കെ റൗളിംഗ് ഉദാരമായ സംഭാവനകൾ നൽകിയിരുന്നു.

   2018 മേയ് 19ന് വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലായിരുന്നു ഹാരി–മേഗന്‍ വിവാഹം. രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ദമ്പതികൾ.
   Published by:Rajesh V
   First published:
   )}