നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജയിൽപ്പുള്ളിയുമായി പ്രണയം, പൊലീസ് ഉദ്യോഗസ്ഥ അഴിക്കുള്ളിൽ

  ജയിൽപ്പുള്ളിയുമായി പ്രണയം, പൊലീസ് ഉദ്യോഗസ്ഥ അഴിക്കുള്ളിൽ

  കുറ്റവാളിയുടെ ഫോൺ നമ്പർ കാമുകിയുടെ തുടയിൽ പച്ച കുത്തിയതായി കണ്ടെത്തി

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ജയിൽപ്പുള്ളിയുമായി പ്രണയത്തിലായ ജയിൽ ഉദ്യോഗസ്ഥയും അഴിക്കുള്ളിൽ. യുകെയിലെ ഒരു ജയിൽ ഉദ്യോഗസ്ഥയാണ് കുറ്റവാളിയുമായുള്ള പ്രണയബന്ധത്തെ തുടർന്ന് 10 മാസത്തേക്ക് ജയിലിലടയ്ക്കപ്പെട്ടത്. കുറ്റവാളിയുടെ ഫോൺ നമ്പർ കാമുകിയുടെ തുടയിൽ പച്ച കുത്തിയതായി കണ്ടെത്തി.

   യുകെയിലെ സട്ടണിലെ സുരക്ഷാ ജയിലിലെ ജീവനക്കാരിയാണ് 22 കാരിയായ സ്കാർലറ്റ് ആൽ‌ഡ്രിച്ച്. ജയിലിൽ ജോലിയിൽ പ്രവേശിച്ച ശേഷമാണ് ജയിൽ അന്തേവാസിയായ ജോൺസ് എന്നയാളുമായി പ്രണയ ബന്ധത്തിലാകുന്നത്.

   ഇതിന് തുടർന്ന് ആൽ‌ഡ്രിച്ച് കാമുകനുമായി സംസാരിക്കാനായി ഒരു മൊബൈൽ‌ ഫോണും സിം കാർ‌ഡും ആരുമറിയാതെ ജോൺസിന് എത്തിച്ച് നൽകിയിരുന്നു. എന്നാൽ മറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ ജോൺസിന്റെ ഫോണും ഫോണിൽ നിന്ന് പ്രണയ സന്ദേശങ്ങളും കണ്ടെത്തി. ജോൺസിന്റെ ഫോൺ നമ്പർ അടങ്ങിയ ടാറ്റൂ പതിച്ച കാലുകളുടെ ചിത്രവും ഫോണിൽ നിന്ന് കണ്ടെത്തി. പിന്നീട്, ആൽ‌ഡ്രിച്ചിന്റെ ശരീരം പരിശോധിച്ച ഒരു നഴ്‌സ് അവരുടെ ഇടത് തുടയുടെ മുകളിൽ പച്ചകുത്തിയതായി റിപ്പോർട്ട് ചെയ്തു.

   കോടതിയിൽ വാദം കേൾക്കുന്നതിനിടെ ആൽ‌ഡ്രിച്ച് കുറ്റം സമ്മതിച്ചു. ഇതിനെ തുടർന്ന് ആൽ‌ഡ്രിച്ചിനെ 10 മാസത്തേയ്ക്ക് ജയിലിൽ അടച്ചു. ഹൾ ക്രൗൺ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജി ജോൺ താക്കറെ ക്യുസി ആൽ‌ഡ്രിച്ചിന്റെ പ്രവർത്തനങ്ങൾ ‘ജയിലിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായെന്ന് വ്യക്തമാക്കി. മൊബൈൽ ഫോണുകൾ ജയിൽ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്തേവാസികളുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ജയിൽ ഉദ്യോഗസ്ഥയ്ക്ക് നിയമങ്ങൾ പാലിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

   2019 ആഗസ്റ്റിലാണ് ജയിൽപുള്ളിയായ ജോൺസിനെ ആൽ‌ഡ്രിച്ച് ആദ്യമായി കാണുന്നത്. പിന്നീട് അവർ പരസ്പരം സംസാരിക്കുന്നത് പല സഹപ്രവർത്തകരും കണ്ടിട്ടുണ്ട്. പൊലീസ് ഓഫീസറും കുറ്റവാളിയായ ജോൺസും തമ്മിലുള്ള സംസാരം രണ്ട് മണിക്കൂർ വരെ നീണ്ടിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ അയ്മാൻ ഖോക്കർ പറഞ്ഞു. ഇതേ ജയിലിലെ മറ്റ് തടവുകാരും ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായാണ് വിവരം.   ആൽ‌ഡ്രിച്ചിന്റെ ഒരു സഹപ്രവർത്തകൻ യുവതിയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആൻഡ്രിച്ച് അത് ചെവിക്കൊണ്ടില്ല. പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, ജോൺസുമായുള്ള ബന്ധം ആൽ‌ഡ്രിച്ച് നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് തടവുകാരന് ആൻഡ്രിച്ച് അയച്ച മെസേജുകളും പച്ചകുത്തിയ ഫോട്ടോയും ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

   കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കുറിച്ച് അടുത്തിടെ വാർത്ത വന്നിരുന്നു. മഹാരാഷ്ട്രയിലെ വനിതാ കോൺസ്റ്റബിളായ സ്നേഹാൽ പാട്ടീൽ ആണ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇവരുടെ സഹപ്രവർത്തകൻ വികാസ് പഷ്തെയുമായി സ്നേഹാൽ പ്രണയത്തിലായിരുന്നു. എന്നാൽ സ്നേഹാലിന്‍റെ ഭർത്താവ് പുണ്ടാലിക് ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്നേഹാലും വികാസും ചേർന്ന് പാട്ടീലിനെ ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കിയത്.

   Keywords: Jail, UK, Prison, Police, യുകെ, ജയിൽ, പൊലീസ്
   Published by:user_57
   First published:
   )}