എല്ലാവർക്കും വിഷു ആശംസകളുമായി നടൻ പൃഥ്വിരാജ്. ആടുജീവിതം ചിത്രീകരണത്തിനായി നിലവിൽ ജോർദ്ദാനിലുള്ള പൃഥ്വിയും സംഘവും ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്. അവിടെ നിന്നാണ് ഭാര്യ സുപ്രിയയും ഒന്നിച്ചുള്ള കഴിഞ്ഞ വർഷത്തെ വിഷു ചിത്രം പങ്കുവച്ച് പൃഥ്വിയുടെ ആശംസ.
'കഴിഞ്ഞ വിഷുവിലെ ചിത്രമാണിത്.. ഞങ്ങളെ ഞങ്ങളാക്കിത്തീർത്ത എല്ലാവരുടെയും കുടുംബത്തോടൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം.. കൊറോണ വൈറസും തുടര്‍ന്നുള്ള ലോക്ക് ഡൗണും മൂലം ഈ വർഷം മറ്റ് പല കുടുംബങ്ങളെയും പോലെ ഞങ്ങളുടെ കുടുംബവും രണ്ടിടത്തായിരിക്കുകയാണ്.. എന്നിരുന്നാലും എത്രയും വേഗം നമ്മുടെ പ്രിയപ്പെട്ടവരുമായി ഒന്നിക്കാൻ കഴിയട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം.. പ്രാർഥിക്കാം.. വിഷു ആശംസിച്ചു കൊണ്ട് പൃഥ്വി കുറിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.