നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മകള്‍ അലംകൃതയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; ഇരയാകരുതെന്ന് അറിയിച്ച് പൃഥ്വിരാജും സുപ്രിയയും

  മകള്‍ അലംകൃതയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; ഇരയാകരുതെന്ന് അറിയിച്ച് പൃഥ്വിരാജും സുപ്രിയയും

  ഇത്‌ നാണക്കേടാണെന്നും അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്നും ഹാഷ്ടാഗിൽ കുറിക്കുന്നുണ്ട്. ഒപ്പം കുട്ടികൾ കുട്ടികളായി തന്നെയിരിക്കട്ടെയെന്നും...

  • Share this:
   മകൾ അലംകൃതയുടെ പേരിലുള്ള ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരാധകരുടെ ശ്രദ്ധയിൽപ്പെടുത്തി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. അല്ലി പൃഥ്വിരാജ് എന്ന പേരിലുള്ള പേജ് മാനേജ് ചെയ്യുന്നത് പൃഥ്വിരാജും സുപ്രിയയും ചേർന്നാണെന്നാണ് ബയോയിൽ കുറിച്ചിരിക്കുന്നത്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്.

   'ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുകയാണ്. ഈ പേജ് ഞങ്ങളല്ല കൈകാര്യം ചെയ്യുന്നത്.. ആറുവയസുകാരിയായ ഞങ്ങളുടെ മകള്‍ക്ക് സോഷ്യൽ മീഡിയ സാന്നിധ്യം ആവശ്യമുണ്ടെന്നും തോന്നുന്നില്ല. പ്രായമെത്തുന്ന സമയത്ത് ഇതിനെക്കുറിച്ച് അവൾക്ക് തന്നെ സ്വയം തീരുമാനമെടുക്കാം.. അതുകൊണ്ട് ദയവ് ചെയ്ത് ഇതിന് ഇരയാകരുത്' എന്നാണ് വ്യാജ അക്കൗണ്ട് ചിത്രം പങ്കുവച്ച് പ്രിഥ്വിരാജും സുപ്രിയയും കുറിച്ചത്.

   ഇത്‌ നാണക്കേടാണെന്നും അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്നും ഹാഷ്ടാഗിൽ കുറിക്കുന്നുണ്ട്. ഒപ്പം കുട്ടികൾ കുട്ടികളായി തന്നെയിരിക്കട്ടെയെന്നും   വ്യക്തി ജീവിതം സംബന്ധിച്ച് തീർത്തും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ആളാണ് പൃഥ്വിരാജ്. പ്രത്യേകിച്ചും മകളായ അലംകൃതയുടെ കാര്യത്തിൽ. മകളുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അങ്ങനെ പങ്കുവച്ചാലും പലതും മുഖം മനപൂർവ്വമായി തന്നെ വ്യക്തമാക്കാത്ത ചിത്രങ്ങളും ആകും. ഇതിനിടെയാണ് ആറുവയസുകാരിയുടെ പേരിൽ വ്യാജ അക്കൗണ്ട് എത്തുന്നതും.

   അക്കൗണ്ടിൽ പോസ്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആയിരത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് പൃഥ്വിയുടെയും സുപ്രിയയുടെയും പ്രതികരണം.
   Published by:Asha Sulfiker
   First published:
   )}