നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ; ടോവിനോയോട് പൃഥ്വി

  വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ; ടോവിനോയോട് പൃഥ്വി

  പൃഥ്വിവിന‍്റെ പുതിയ ചിത്രത്തിന് കമന്റുമായി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിട്ടുണ്ട്.

  image:Instagram

  image:Instagram

  • Share this:
   മലയാള സിനിമയിലെ രണ്ട് ജിമ്മന്മാരുടെ സംഭാഷണമാണ് സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. ലോക്ക്ഡൗൺ കാലം വർക്ക്ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച പൃഥ്വിരാജിന്റേയും ടൊവിനോ തോമസിന്റെയും സംഭാഷണണത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

   ഇൻസ്റ്റഗ്രാമിലൂടെ പൃഥ്വി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് താരങ്ങളുടെ രസകരമായ സംഭാഷണം. വർക്ക്ഔട്ടിന് ശേഷമുള്ള ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. ചിത്രത്തിന് താഴെ ആദ്യം കമന്റുമായി എത്തിയത് ടൊവിനോ ആണ്, "അമ്പോ, പൊളി" എന്നായിരുന്നു ടൊവിനോയുടെ കമന്റ്.
   View this post on Instagram

   When you stop dieting and exercising and start eating and training! #mondaymotivation 💪🏼


   A post shared by Prithviraj Sukumaran (@therealprithvi) on

   ഇതിന് താഴെയാണ് രസകരമായ കമന്റുമായി പൃഥ്വി എത്തിയത്. "വരൂ, നമുക്ക് ഒന്നിച്ച് ജിമ്മാം, അപ്പനേയും കൂട്ടിക്കോ" എന്നായിരുന്നു പൃഥ്വിവിന്റെ മറുപടി.

   താനും അപ്പനും റെഡി എന്ന് ടൊവിനോ പൃഥ്വിക്ക് മറുപടിയും നൽകി.

   പൃഥ്വിവിന‍്റെ പുതിയ ചിത്രത്തിന് കമന്റുമായി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിട്ടുണ്ട്.   കഴിഞ്ഞ ദിവസം അപ്പനൊപ്പമുള്ള ടൊവിനോയുടെ വർക്ക്ഔട്ട് ചിത്രം വൈറലായിരുന്നു. ഈ പ്രായത്തിലും ഫിറ്റ്നസിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത അപ്പനാണ് തന്റെ മാർഗദർശിയും വഴികാട്ടിയുമെന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.
   Published by:Naseeba TC
   First published:
   )}