• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒന്നാമനാകാന്‍ പൃഥ്വിരാജ് മുടക്കിയത് ഏഴുലക്ഷം 

gopika.gs
Updated: April 3, 2018, 3:57 AM IST
ഒന്നാമനാകാന്‍ പൃഥ്വിരാജ് മുടക്കിയത് ഏഴുലക്ഷം 
gopika.gs
Updated: April 3, 2018, 3:57 AM IST
കൊച്ചി: നടന്‍ പൃഥ്വിരാജ് ലംബോര്‍ഗിനി എന്ന ആഡംബര കാര്‍ സ്വന്തമാക്കിയ വാര്‍ത്ത ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ, കാറിന് തന്റെ പ്രിയപ്പെട്ട നമ്പര്‍ കിട്ടാന്‍ ലക്ഷങ്ങളാണ് ചെലവഴിച്ചിരിക്കുന്നത്. തിങ്കളാഴ്ച എറണാകുളം ആര്‍ ടി ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C N 1 എന്ന നമ്പർ, ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വി സ്വന്തമാക്കിയത്. മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനിയാണ് താരം വാങ്ങിയത്.


ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C N 1 എന്ന നമ്പരിനായി രംഗത്ത് ഉണ്ടായിരുന്നത്. 10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികള്‍ ലേലത്തില്‍നിന്ന് പിന്‍മാറി.



നേരത്തേ ഒരു ലക്ഷം രൂപ ഫീസ് അടച്ചാണ് പൃഥ്വിരാജ് ഈ നമ്പര്‍ ബുക്ക് ചെയ്തത്. ഇതേ നമ്പറിനു നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് പൃഥ്വിരാജില്‍നിന്ന് ഏഴുലക്ഷം രൂപ ലഭിക്കും.


ഒന്നാം നമ്പരിനു പുറമേ നിരവധി ഫാന്‍സി നമ്പറുകള്‍ ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേലത്തിലൂടെ ആകെ 30 ലക്ഷം രൂപയാണ് ലഭിച്ചു. KL-07 C.N. 2ന് 2.3 ലക്ഷം, നമ്പര്‍ 9ന് 3.40 ലക്ഷം, നമ്പര്‍ 77ന് ഒരു ലക്ഷം, നമ്പര്‍ 99ന് രണ്ട് ലക്ഷം, നമ്പര്‍ 100ന് 1.25 ലക്ഷം, നമ്പര്‍ 111ന് ഒരു ലക്ഷം രൂപ എന്നിങ്ങനെ ലേലത്തില്‍ പോയതായി എറണാകുളം ജോ. ആര്‍.ടി.ഒ. കെ എല്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞു. മറ്റു നമ്പറുകള്‍ക്ക് ലേലത്തില്‍ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.​
First published: March 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍