• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഡാറ് നോട്ടം തരംഗമായി; റൊണാൾഡോയ്ക്ക് അരികില്‍ പ്രിയയും

News18 Malayalam
Updated: April 2, 2018, 9:41 PM IST
അഡാറ് നോട്ടം തരംഗമായി; റൊണാൾഡോയ്ക്ക് അരികില്‍ പ്രിയയും
News18 Malayalam
Updated: April 2, 2018, 9:41 PM IST
ഒറ്റ സീന്‍ കൊണ്ട് സോഷ്യൽ മീഡിയ പിടിച്ചടക്കിയിരിക്കുകയാണ് പ്രിയ വാര്യർ എന്ന തൃശൂരുകാരി. പുരികം ഉയർത്തലും കണ്ണിറുക്കലും കൊണ്ട് ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയ തരംഗമായിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന അങ്ങ് പാകിസ്ഥാനിൽ നിന്നു പോലും പ്രിയയുടെ ആ നോട്ടത്തിന് ആരാധകരുണ്ടായി. ഇപ്പോഴിതാ സെലിബ്രിറ്റി പട്ടികയിൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് അടുത്തെത്തിയിരിക്കുകയാണ് പ്രിയ. ഇൻസ്റ്റഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റിയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ പ്രിയ.

6.06 ലക്ഷം പേരാണ് ഒറ്റ ദിവസം കൊണ്ട് പ്രിയയെ പിന്തുടർന്നിരിക്കുന്നത്. അമേരിക്കൻ ടെലിവിഷൻ താരം കെയിൻ ജെന്നറാണ് ഈ പട്ടികയിൽ ഒന്നാമത്. 8.8 ലക്ഷം പേരാണ് കെയിനെ ഒറ്റ ദിവസം കൊണ്ട് പിന്തുടർന്നത്. രണ്ടാം സ്ഥാനത്തുള്ള റൊണാഡോയെ പിന്തുടർന്നിരിക്കുന്നത് 6.5 ലക്ഷം പേരാണ്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിൽ ചെറിയൊരു വേഷമായിരുന്നു പ്രിയക്കുണ്ടായിരുന്നത്. എന്നാൽ ഒറ്റ എക്സ്പ്രഷനിലൂടെ പ്രിയ ലീഡ് റോളിലേക്ക് എത്തിയിരിക്കുകയാണ്. പ്രിയക്കു വേണ്ടി ചിത്രത്തിന്റെ തിരക്കഥ തന്നെ ഒമർ മാറ്റി എഴുതുകയാണ്. ചിത്രത്തിലെ 'മാണിക്യ മലരായ പൂവേ..' എന്ന ഗാനം പുറത്തു വന്നതോടെയാണ് പ്രിയ തരംഗമായത്. പാട്ടിനിടയ്ക്ക് പുരികമുയർത്തി പ്രിയ കണ്ണിറുക്കുന്ന രംഗമാണ് തരംഗമായത്. തൃശൂർ പൂങ്കുന്നം സ്വദേശിയായ പ്രിയ വിമല കോളേജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ്.
First published: February 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...