• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

സോഷ്യൽ മീഡിയയിലൂടെ പ്രിയവാര്യർ സമ്പാദിക്കുന്നത് വൻതുക?

Gowthamy GG
Updated: April 2, 2018, 9:04 PM IST
സോഷ്യൽ മീഡിയയിലൂടെ പ്രിയവാര്യർ സമ്പാദിക്കുന്നത് വൻതുക?
Gowthamy GG
Updated: April 2, 2018, 9:04 PM IST
'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലൂടെ പ്രിയ പ്രകാശ് വാര്യർ ഒറ്റദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവർന്നത്. പ്രിയയുടെ ആദ്യചിത്രമായ 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ ഈ ഗാനം രാജ്യാതിര്‍ത്തികള്‍ ഭേദിച്ചാണ്

ആരാധകരെ നേടിയത്.


Loading...

പ്രിയ 'കണ്ണിറുക്കുന്ന' വീഡിയോ വൈറലായതോടെ പ്രിയയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളെല്ലാം ആരാധകർ പിന്തുടരാൻ തുടങ്ങി. താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക് ചെയ്തവരിൽ സണ്ണിലിയോണും ദീപിക പദുകോണും ഉൾപ്പെടെ നീണ്ട താരനിരയും ഉണ്ടായിരുന്നു.



ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഈ യുവനായിക ഒറ്റദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഏകദേശം ആറുലക്ഷത്തില്‍ പരം ഫോളോവേഴ്സിനെയാണ് നേടിയെടുത്തത്. ഫുട്ബോൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അമേരിക്കൻ ടെലിവിഷന്‍ താരം കയ്‌ലി ജെന്നറുമാണ് ഒരു ദിവസം കൊണ്ട് ഇതില്‍ കൂടുതല്‍ ഫോളോവേഴ്സിനെ നേടിയത്.


ഫോട്ടോ വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 5.1 മില്യൺ ഫോളോ​വേഴ്‌സാണ് പ്രിയ വാര്യർക്കുള്ളത് .

ഇതിനിടെ, പോസ്റ്റുകൾക്കെല്ലാം നടി വലിയൊരു തുക സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. ഒരു പോസ്റ്റിനു ഏകദേശം എട്ടുലക്ഷം രൂപ വരെയാണ് പ്രിയ വാങ്ങുന്നത്.​
First published: March 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍