HOME /NEWS /Buzz / ഇതാണ് പ്രിയങ്ക ചോപ്രയുടെ മകൾ മാൽതി; മുഖം വെളിപ്പെടുത്തി താരം

ഇതാണ് പ്രിയങ്ക ചോപ്രയുടെ മകൾ മാൽതി; മുഖം വെളിപ്പെടുത്തി താരം

ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    ഒടുവിൽ മകളെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര. ഇത്രനാൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ മകൾ മാൽതി മേരിയുടെ മുഖം മറച്ചായിരുന്നു പ്രിയങ്കയും നിക്കും കാണിച്ചിരുന്നത്. ഇപ്പോൾ മകളെ ലോകത്തിനു മുന്നിൽ കാണിച്ചിരിക്കുകയാണ് പ്രിയങ്ക.

    ഒരു അവാർഡ് ദാന ചടങ്ങിലാണ് മകളുടെ വീഡിയോ താരം പങ്കുവെച്ചത്. ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ചടങ്ങിൽ ജോനാസ് ബ്രദേഴ്സിനെ ആദരിക്കുന്ന ചടങ്ങിനാണ് പ്രിയങ്കയും മാൽതിയും എത്തിയത്.

    View this post on Instagram

    A post shared by Priyanka (@priyankachopra)

    നിക്ക് ജോനാസും സഹോദരങ്ങളായ ജോ ജോനാസ്, കെവിൻ ജോനാസ് എന്നിവർ പുരസ്കാരം വാങ്ങിയതിനു ശേഷം നിക്ക് സംസാരിക്കുമ്പോൾ മുൻ നിരയിൽ തന്നെ പ്രിയങ്കയും മാൽതിയും ഉണ്ടായിരുന്നു. ജോ ജോനാസിന്റേയും കെവിൻ ജോനാസിന്റേയും ഭാര്യമാരായ സോഫീ ടർണറും ഡാനിയേൽ ജോനാസും ഒപ്പമുണ്ടായിരുന്നു.

    View this post on Instagram

    A post shared by Just Jared (@justjared)

    മാൽതിക്കൊപ്പം പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ പൊതു ചടങ്ങാണിത്. 2022 ജനുവരിയിലാണ് പ്രിയങ്കയ്ക്കും നിക്ക് ജോനാസിനും പെൺകുഞ്ഞ് ജനിച്ചത്. ഇരുവരുടേയും അമ്മമാരുടെ പേരുകൾ ചേർത്താണ് മകൾക്ക് മാൽതി മേരി എന്ന പേര് നൽകിയത്.

    അടുത്തിടെ ബ്രിട്ടീഷ് വോഗിനു വേണ്ടി മകൾക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. വോഗിന് നൽകിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് വാടക ഗർഭധാരണം തിരഞ്ഞെടുത്തെന്നും ജനിച്ച ശേഷം മകൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമെല്ലാം പ്രിയങ്ക തുറന്നു സംസാരിച്ചു. മാസം തികയാതെയായിരുന്നു കുഞ്ഞ് ജനിച്ചത്. മകളെ തിരിച്ചു കിട്ടുമോ എന്നും ഉറപ്പുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.

    First published:

    Tags: Nick Jonas, Priyanka chopra, Priyanka Chopra-Nick Jonas