നടി പ്രിയങ്ക ചോപ്ര ജോനസിന്റെ (Priyanka Chopra Jonas) തിങ്കളാഴ്ച രാവിലത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് സമാധാനത്തെയും ശാന്തതയെയും കുറിച്ചാണ്. 39 കാരിയായ നടി യുഎസിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരു മനോഹരമായ സെൽഫി പങ്കിട്ടു. സെൽഫിയെടുക്കുമ്പോൾ പാസ്റ്റൽ പിങ്ക്, കോറൽ ഷേഡ് സ്വെറ്ററും വെള്ളി ചെയിനുമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. കുറഞ്ഞ മേക്കപ്പിൽ തന്റെ മികച്ച രീതിയിലുള്ള ലുക്കും താരം പ്രദർശിപ്പിച്ചു.
ഒരു കാറിനുള്ളിൽ എന്നത് പോലെ തോന്നിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക അടിക്കുറിപ്പിൽ കൂട്ടിച്ചേർത്തു, “ഒരു ഇടവേള മാത്രം. ഹാപ്പി മണ്ടേ (Happy Monday)”. ചിത്രത്തോട് പ്രതികരിച്ച് പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോനസ്, 'മനോഹരം' എന്ന് അഭിപ്രായപ്പെട്ടു. 'സുന്ദരിയായ മാലാഖ' എന്ന് ഷെഫ് സാമി ഉഡെൽ എഴുതി.
ഏറ്റവുമൊടുവിൽ, ന്യൂയോർക്ക് ആസ്ഥാനമായുള്ള തന്റെ റസ്റ്റോറന്റ് സോനയുടെ ഒന്നാം വാർഷികം പ്രിയങ്ക ആഘോഷിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ, പ്രിയങ്ക ഒരു വീഡിയോ പങ്കിട്ടു. അതിൽ കഴിഞ്ഞ വർഷം തന്റെ ഏറ്റവും പുതിയ സംരംഭം എങ്ങനെയായിരുന്നു എന്നതിന്റെ ഒരു ദൃശ്യം പ്രിയങ്ക പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പ്രിയങ്ക പറഞ്ഞു, “ആധുനിക ഇന്ത്യയെ പടിഞ്ഞാറൻ ലോകത്തിന് പരിചയപ്പെടുത്താനുള്ള മറ്റൊരു മാർഗമായി ഞാൻ ആരംഭിച്ചത്, ന്യൂയോർക് സിറ്റിയുടെ ഹൃദയഭാഗത്ത് പര്യവേക്ഷണം ചെയ്യാവുന്ന അവിശ്വസനീയമാംവിധം രസകരവും ആകർഷകവുമായ സ്ഥലമായി മാറി. സോനയ്ക്ക് ഇന്ന് ഒരു വയസ്സ് തികയുമ്പോൾ എനിക്ക് ഇതിൽ കൂടുതൽ അഭിമാനിക്കാൻ കഴിയുമോ?" പ്രിയങ്ക കുറിച്ചു.
ന്യൂയോർക്കിലെ റെസ്റ്റോറന്റിൽ പങ്കാളികളായ മനീഷ് ഗോയൽ, ഹരി നായക്, ഡേവിഡ് റാബിൻ എന്നിവരോടും ടീമിനോടും നടി നന്ദി അറിയിച്ചു. തന്റെ ഹൃദയംഗമമായ കുറിപ്പ് ഉപസംഹരിച്ചുകൊണ്ട് പ്രിയങ്ക കൂട്ടിച്ചേർത്തു, “എന്റെ ഹൃദയം (വയറും) നിറഞ്ഞിരിക്കുന്നു. ഇനിയുമേറെ ഉണ്ടാവട്ടെ. ”
ദക്ഷിണേഷ്യൻ പ്രവാസികളിലെ എല്ലാ കലാകാരന്മാർക്കുമായി ഓസ്കറിന് മുമ്പുള്ള ഒരു പരിപാടിയും നടി കോ-ഹോസ്റ്റ് ചെയ്തു. പ്രിയങ്കയെക്കൂടാതെ, സൗത്ത് ഏഷ്യൻ ദേശങ്ങളിൽ നിന്നുള്ള ഈ വർഷത്തെ ഓസ്കർ നോമിനികളെ ആദരിച്ചുകൊണ്ട് മിണ്ടി കാലിംഗും കുമൈൽ നഞ്ജിയാനിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Summary: Priyanka Chopra Jonas dropped a picture of herself posted straightaway from her US stay. What looks like a car selfie, she kept her makeup and look to minimal. Fans were quick to spot an adorable comment from hubby Nick Jonas made right under the postഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.