ആദ്യത്തെ ഡേറ്റിങ്ങിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്നാണ് താൻ കരുതുന്നതെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രമായ ലവ് എഗെയ്‌ന്റെ (Love Again) പ്രചരണാർത്ഥമുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ചിത്രത്തിലെ നായകൻ സാം ഹ്യൂഗനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ‘വാച്ച് വാട്ട് ഹാപ്പൻസ് വിത്ത് ആൻഡി കോഹൻ’ എന്ന ഷോയിൽ നിരവധി രസകരമായ ചോദ്യങ്ങൾക്ക് പ്രിയങ്ക ഉത്തരം നൽകി. ആദ്യ ഡേറ്റിങ്ങിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രശ്നമൊന്നും തോന്നുന്നില്ലെന്ന് ഇരുവരും തുറന്നു പറഞ്ഞു.
അടുത്തിടെ പ്രിയങ്ക ചോപ്ര തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ഹോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രമായ ക്വാണ്ടിക്കോയുടെ (Quantico) ചിത്രീകരണത്തിനിടെ താൻ ഒരാളുമായി ഡേറ്റിങ്ങിലായിരുന്നുവെന്നും ക്വാണ്ടിക്കോയിലെ സഹതാരങ്ങൾക്ക് തന്റെ മുൻ കാമുകനോട് വെറുപ്പായിരുന്നു എന്നുമാണ് ഒരു പോഡ്കാസ്റ്റിൽ പ്രിയങ്ക വെളിപ്പെടുത്തിയത്. അത് ആരോഗ്യകരമായ ബന്ധം അല്ലായിരുന്നു എന്നും ഈ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ താൻ എപ്പോഴും കരയുമായിരുന്നു എന്നും അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു.
Also read-Priyanka Chopra | പ്രിയങ്ക ചോപ്ര ലോക സുന്ദരിയാകുമ്പോൾ ഭർത്താവ് നിക്കിന് പ്രായം…
ക്വാണ്ടിക്കോ സഹതാരം ഗ്രഹാം റോജേഴ്‌സ് ആണ് ആ സമയത്ത് നിക്ക് ജോനാസിനെ കാണാൻ പ്രയങ്കയോട് ആവശ്യപ്പെട്ടത്. ഗ്രഹാം റോജേഴ്‌സ് നിക്കുമൊത്ത് മുൻപ് ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. നിക്കിനും ആ സമയത്ത് മറ്റൊരു ബന്ധം ഉണ്ടായിരുന്നു. ആ ബന്ധത്തിൽ നിന്ന് പുറത്തു കടക്കണമെന്ന് ക്വാണ്ടിക്കോയിലെ സഹതാരങ്ങൾ തന്നോട് എപ്പോഴും പറഞ്ഞിരുന്നു എന്നും പ്രിയങ്ക വെളിപ്പെടുത്തി.
നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന മറ്റു ബന്ധങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു. മുൻ കാമുകന്മാരെല്ലാം മികച്ചവരായിരുന്നെന്നും അവർ നല്ല വ്യക്തിത്വം ഉള്ളവരായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. കൂടെ അഭിനയിച്ച നടന്‍മാരുമായി പലപ്പോഴും ഞാന്‍ ഡേറ്റിങ് നടത്തിയിരുന്നതായി താരം കൂട്ടിച്ചേർത്തു. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ ഒരു വ്യക്തത വേണമെന്ന് പിന്നീട് തോന്നിയതായും പ്രിയങ്ക ചോപ്ര പറയുന്നു. ഡേറ്റ് ചെയ്തവരെല്ലാം മികച്ചവരാണ്. എന്നാൽ അവരുമായുള്ള ബന്ധങ്ങൾ മോശമായിട്ടാകും അവസാനിച്ചത്. തന്റെ ജീവിത്തിലുണ്ടായ കാമുകന്മാരോട് ഇപ്പോഴും ഇഷ്ടമാണെന്നും താരം പറയുന്നു. അവരോടൊപ്പമുള്ള പ്രണയകാലങ്ങൾ മനോഹരമായിരുന്നതായും പ്രിയങ്ക ചോപ്ര പറഞ്ഞു.
2017 ലാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടുന്നത്. മാസങ്ങൾ നീണ്ട ഡേറ്റിങ്ങിനു ശേഷം 2018 ഡിസംബറിലാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് താരം നിക്ക് ജോനാസും വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെ ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.
ബോളിവുഡ് കരിയറിനിടയില്‍ നടന്‍മാരായ ഷാഹിദ് കപൂര്‍, ഹര്‍മാന്‍ ബാവ്, ജെ എന്നിവരോടൊപ്പം പ്രിയങ്കയുടെ പേരും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇതിനിടെ ഹര്‍മാന്‍ ബാവ്ജയും പ്രിയങ്കയും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.