• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പിതാവ് മോസ്ക്കിൽ പാടുമായിരുന്നു; ഇസ്ലാമിനെക്കുറിച്ച് എനിക്കറിയാം': പ്രിയങ്ക ചോപ്രയെ ട്രോളി സോഷ്യൽ മീഡിയ

'പിതാവ് മോസ്ക്കിൽ പാടുമായിരുന്നു; ഇസ്ലാമിനെക്കുറിച്ച് എനിക്കറിയാം': പ്രിയങ്ക ചോപ്രയെ ട്രോളി സോഷ്യൽ മീഡിയ

മോസ്ക്കുകളിൽ പാട്ടുപാടാൻ അനുവദിക്കാറില്ലെന്നും ദർഗയും മോസ്കും തമ്മിൽ താരത്തിന് ആശയക്കുഴപ്പം വന്നതാകാമെന്നും ഇവർ വാദിക്കുന്നുണ്ട്.

 Image credit: Twitter

Image credit: Twitter

  • Share this:
    ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് വിവാദങ്ങൾ പുത്തരിയല്ല. അതിപ്പോൾ വസ്ത്രധാരണത്തിന്‍റെ പേരിലായാലും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളുടെ പേരിലായാലും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പ്രിയങ്ക. ഒപ്ര വിൻഫ്രി ടോക്ക് ഷോയിൽ താരം നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

    'എന്‍റെ പിതാവ് മോസ്ക്കുകളിൽ പാടിയിട്ടുണ്ട്, എനിക്ക് ഇസ്ലാമിനെക്കുറിച്ച് ധാരണയുണ്ട്' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. മതേതരത്വവുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിന് പ്രതികരിക്കവെയായിരുന്നു താരത്തിന്‍റെ ഈ വാക്കുകൾ. എന്നാൽ ഇത് സോഷ്യല്‍ മീഡിയ ട്രോളുകൾക്ക് വഴിവക്കുകയായിരുന്നു. പിതാവ് മോസ്ക്കിൽ പാടിയത് കൊണ്ട് എങ്ങനെ ഇസ്ലാമിനെക്കുറിച്ച് ധാരണ കിട്ടും എന്നാണ് ചിലരുടെ ചോദ്യം. മോസ്ക്കുകളിൽ പാട്ട് പാടാറില്ലെന്നും പ്രിയങ്ക പറയുന്നത് ഏത് മോസ്കിനെക്കുറിച്ചാണെന്നും ചിലർ ചോദിക്കുന്നു. ഹിന്ദി ചിത്രം 'ഷോലെ' കണ്ട് ഞാൻ ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് പഠിച്ചു എന്നാണ് പ്രിയങ്കയെ ട്രോളി മറ്റൊരാളുടെ കമന്‍റ്.

    ട്രോളുകൾ ട്രെൻഡ് ആയി തുടങ്ങിയതോടെ പ്രിയങ്കയെ പിന്തുണച്ച് താരത്തിന്‍റെ ആരാധകരും രംഗത്തെത്തി. പ്രിയങ്കയുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്നാണ് ഇവർ പറയുന്നത്. 'നിരവധി മതങ്ങളുള്ള ഒരു രാജ്യത്താണ് നമ്മൾ വസിക്കുന്നത്. ഞാൻ പഠിച്ചു വളർന്നത് ഒരു കോൺവെന്‍റ് സ്കൂളിലാണ്.എനിക്ക് ക്രിസ്തുമതത്തെക്കുറിച്ചറിയാം. എന്‍റെ അച്ഛൻ മോസ്ക്കുകളിൽ പാടാറുണ്ടായിരുന്നു. എനിക്ക് ഇസ്ലാമിനെക്കുറിച്ചും ധാരണയുണ്ട്. ഒരു ഹിന്ദു കുടുംബത്തിലാണ് ഞാൻ വളർന്നത് അതിനെക്കുറിച്ചും എനിക്കറിയാം. ആത്മീയത എന്നത് ഇന്ത്യയുടെ വലിയൊരു ഭാഗമാണ്, നിങ്ങൾക്ക് അത് അവഗണിക്കാൻ കഴിയില്ല' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.













    മോസ്ക്കുകളിൽ പാട്ടുപാടാൻ അനുവദിക്കാറില്ലെന്നും ദർഗയും മോസ്കും തമ്മിൽ താരത്തിന് ആശയക്കുഴപ്പം വന്നതാകാമെന്നും ഇവർ വാദിക്കുന്നുണ്ട്.

    അഭിമുഖത്തിനിടയിൽ തന്റെ ആത്മീയ ചായ്‌വിനെക്കുറിച്ചും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. 'ആത്മീയത എന്നത് ഇന്ത്യയുടെ വലിയൊരു ഭാഗമാണ്, മതം പരമോന്നത ശക്തിയിലേക്കുള്ള ഒരു മാർഗമാണെന്ന് എന്റെ അച്ഛൻ എന്നോട് പറയാറുണ്ടായിരുന്നു. നമ്മൾ പോകുന്ന അതേ ദിശയിൽ ഓരോ മതത്തിനും വ്യത്യസ്ത മുഖമുണ്ട്. ഞാൻ ഒരു ഹിന്ദുവാണ്, എനിക്ക് എന്റെ വീട്ടിൽ ഒരു ക്ഷേത്രം ഉണ്ട്, എനിക്ക് കഴിയുന്നത്ര തവണ ഞാൻ പ്രാർത്ഥിക്കുന്നു, അതേസമയം ഒരു ഉയർന്ന ശക്തി നിലനിൽക്കുന്നുവെന്ന യാഥാർഥ്യത്തിലും ഞാൻ വിശ്വസിക്കുന്നുണ്ട്' എന്നായിരുന്നു വാക്കുകൾ.
    Published by:Asha Sulfiker
    First published: