ആ പ്രിയങ്ക അല്ല ഈ പ്രിയങ്ക; നാവുപിഴച്ച് മുദ്രാവാക്യം; കോൺഗ്രസ് നേതാവിന് ട്രോളോട് ട്രോൾ

സോണിയ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ് എന്നിങ്ങനെയാണ് മുദ്രാവാക്യം വിളിച്ചുതുടങ്ങിയത്. ..

News18 Malayalam | news18-malayalam
Updated: December 2, 2019, 11:51 AM IST
ആ പ്രിയങ്ക അല്ല ഈ പ്രിയങ്ക; നാവുപിഴച്ച് മുദ്രാവാക്യം; കോൺഗ്രസ് നേതാവിന് ട്രോളോട് ട്രോൾ
congress leader slogan priyanka chopra
  • Share this:
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്ക് പകരം ചലച്ചിത്ര നടി പ്രിയങ്ക ചോപ്രയ്ക്ക് മുദ്രാവാക്യം മുഴക്കി കോൺഗ്രസ് നേതാക്കൾ. ഡൽഹിയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സുഭാഷ് ചോപ്ര പങ്കെടുത്ത യോഗത്തിലാണ് സംഭവം. പ്രാദേശിക നേതാവ് കെ ആർ സുരീന്ദർ ആണ് പ്രിയങ്ക ചോപ്രയ്ക്ക് മുദ്രാവാക്യം മുഴക്കിയത്. ഏതായാലും ഡൽഹിയിലെ കോൺഗ്രസ് നേതാവിന്‍റെ നാവുപിഴ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്വിറ്ററിലും മറ്റും ട്രോളോട് ട്രോളാണ്.

സോണിയ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ് എന്നിങ്ങനെയാണ് മുദ്രാവാക്യം വിളിച്ചുതുടങ്ങിയത്. കെ ആർ സുരീന്ദർ വിളിച്ചുകൊടുത്ത മുദ്രാവാക്യം പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു. എന്നാൽ അടുത്ത മുദ്രാവാക്യമാണ് പ്രശ്നമായത്. പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്ന് കേട്ട് ചില പ്രവർത്തകർ ഒന്ന് ഞെട്ടി. തൊട്ടടുത്തുനിന്ന സുഭാഷ് ചോപ്രയും ഞെട്ടി.മുദ്രാവാക്യം തെറ്റിപ്പോയെങ്കിലും അതൊന്നുമറിയാതെ ചില പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു. എന്നാൽ സുഭാഷ് ചോപ്ര വേദിയിലുണ്ടായതുകൊണ്ടാണ് മുദ്രാവാക്യം തെറ്റിയതെന്ന് ചില ട്രോളർമാർ പറയുന്നു. കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രചരണയോഗത്തിലാണ് പ്രാദേശിക നേതാവിന് നാവുപിഴ വിനയായി മാറിയത്.
First published: December 2, 2019, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading