റിയോ ഡി ജനീറോ: യേശു ക്രിസ്തുവിനെ സ്വവർഗാനുരാഗിയായ ചിത്രീകരിച്ച വെബ് സീരീസ് വിവാദത്തിൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഓഫീസിനുനേരെ പെട്രോൾ ബോംബേറുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
ബ്രസീലിലെ കോമഡി ട്രൂപ്പായ പർത ദൊസ് ഫുൻഡൊസാണ് ദ ഫസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന വിവാദ വെബ് സീരീസ് നിർമിച്ചത്. നെറ്റ് ഫ്ലിക്സ് വഴി ഈ മാസം മൂന്നിന് റിലീസായ ചിത്രമാണ് ഇതിനോടകം വിവാദത്തിലായത്. ചിത്രത്തിൽ യേശു ക്രിസ്തുവും സുഹൃത്തായ ഓർലാൻഡോവും തമ്മിലുള്ള സ്നേഹബന്ധമാണ് പ്രമേയമാകുന്നത്. യേശുവിന്റെ മാതാവ് മറിയത്തെ പുകവലിക്കാരിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രം റിലീസാകുന്നതിന് മുമ്പ് സ്ട്രീമിങ് തടയണമെന്ന് ആവശ്യപ്പെട്ട് 23 ലക്ഷം പേർ ഒപ്പിട്ട പരാതി ബ്രസീലിൽ അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ എല്ലാ വിലക്കുകളും അതിജീവിച്ചാണ് ചിത്രം റിലീസ് ചെയ്തത്. വിവാദങ്ങൾ വർദ്ധിക്കുന്നുണ്ടെങ്കിലും കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും വെറുപ്പിനെ അതിജീവിക്കുമെന്നുമാണ് ചിത്രം നിർമിച്ച പർത ദൊസ് ഫുൻഡോസ് ട്രൂപ്പ് വ്യക്തമാക്കുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.