മധ്യപ്രദേശിലെ ഉജ്ജയിനില്‍ കോളേജിലെ പ്രധാനാധ്യാപകന് സഹപ്രവര്‍ത്തകനില്‍ നിന്നും മര്‍ദനം. ഉജ്ജയിനിലെ ഘട്ടിയയിലുള്ള ലേറ്റ് നാഗുലാല്‍ മാളവ്യ ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ബ്രഹ്മദീപ് അലുനെയാണ് പ്രധാനാധ്യാപകന് ശേഖര്‍ മേടംവാറിനെ മര്‍ദ്ദിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതേ തുടര്‍ന്ന് പ്രൊഫസറിനെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.
ജനുവരി 15-നാണ് സംഭവം. പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കിടുന്നത് കാണാം. ഇരുവരും പരസ്പരം തര്‍ക്കിക്കുകയും തുടര്‍ന്ന് പ്രൊഫസര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് മേശക്ക് അപ്പുറം ഇരിക്കുന്ന പ്രിന്‍സിപ്പലിനെ അടിക്കുകയും ചെയ്യുന്നു. പ്രിന്‍സിപ്പല്‍ ഒഴിഞ്ഞുമാറിയെങ്കിലും കയ്യില്‍ അടികൊള്ളുന്നു. പ്രൊഫസര്‍ പ്രിന്‍സിപ്പലിന്റെ മേശയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് അദ്ദേഹത്തിന് നേരെ എറിയുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഭോപ്പാലില്‍ നിന്ന് ഉജ്ജയിന്‍ കോളേജിലേക്ക് സ്ഥലം മാറിയെത്തിയതാണ് അലുനെ. കോളേജില്‍ വന്നതിന് ശേഷവും പ്രൊഫസര്‍ ദിവസവും അഞ്ച് കിലോമീറ്റര്‍ നടക്കാന്‍ പോകുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. സ്ഥാപനത്തില്‍ ഇതിനകം ജീവനക്കാര്‍ കുറവാണ്. ജനുവരി 15-ന് കോളേജ് വാക്സിനേഷന് കേന്ദ്രമാക്കി. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ അധ്യാപകനെ വിളിച്ചെങ്കിലും അദ്ദേഹം ദേഷ്യപ്പെടുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അധ്യാപകന് നിഷേധിച്ചു. പ്രിന്‍സിപ്പല്‍ എല്ലാ ജീവനക്കാരോടും മോശമായാണ് പെരുമാറുന്നതെന്ന് പ്രൊഫസര്‍ ആരോപിച്ചു. ശേഖര്‍ മേടംവാര് പ്രിന്‍സിപ്പലായ ശേഷം മൂന്ന് പേര് നേരത്തെ വിരമിച്ചു. എല്ലാ ജീവനക്കാരോടും മോശമായി പെരുമാറി. എന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അസഭ്യം പറഞ്ഞു. ഇത് വഴക്കിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.