മൊബൈല്‍ ഗെയിമുകള്‍ പല യുവതലമുറയിൽ വല്ലാത്തൊരു അഡിക്ഷനാണ് ഉണ്ടാക്കാറുള്ളത്. പ്രത്യേകിച്ചും PUBG. ക്ലാസിലും ബസ് സ്റ്റോപ്പിലും വാഹനങ്ങളിലുമൊക്കെ എല്ലാമറന്ന് PUBGയില്‍ മുഴുകിയിരിക്കുന്ന നിരവധി പേരെയാണ് നാം ദിവസേന കാണുന്നതും. ഇത്തരമൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയിരിക്കുകയാണ്.
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന യുവാവ് ബസിലോ വീട്ടിലോ ഇരുന്നല്ല PUBG കളിക്കുന്നതെന്നു മാത്രം. സ്വന്തം വിവാഹം നടക്കുന്ന വേദിയില്‍ നവവധുവിനെ പോലും നോക്കാതെ തലകുമ്പിട്ടിരുന്ന് മൊബൈലില്‍ PUBG കളിക്കുകയാണ് ഇയാള്‍.
സ്വന്തം വിവാഹവേദിയിലും PUBG കളിക്കുന്ന യുവാവിനെ ചീത്തവിളിച്ച് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. അതേസമയം വിഡിയോയുടെ ആധികാരികത സംബന്ധിച്ചും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.
Also Read മദ്യലഹരിയില്‍ പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; ഒടുവില്‍ 'രക്ഷകനെ' കരയിലെത്തിച്ചത് ഫയര്‍ ഫോഴ്സ്
ടിക്ടോക്കിനു വേണ്ടി മനപൂര്‍വം ചിത്രീകരിച്ചതാണോ ഈ വീഡിയോ എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. ഏതായാലും ഏതാനും ദിവസങ്ങള്‍കൊണ്ട് ലോകമെമ്പാടും ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു.
https://www.facebook.com/Ishare4/videos/579163512603324/
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: PUBG