നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Antique Collection | പുരാതനവും വര്‍ണ്ണാഭവുമായ ചഷകങ്ങള്‍, സ്ഫടിക പാത്രങ്ങള്‍; ഈ മനുഷ്യന്റെ പുരാവസ്തുശേഖരം ആരെയും അത്ഭുതപ്പെടുത്തും

  Antique Collection | പുരാതനവും വര്‍ണ്ണാഭവുമായ ചഷകങ്ങള്‍, സ്ഫടിക പാത്രങ്ങള്‍; ഈ മനുഷ്യന്റെ പുരാവസ്തുശേഖരം ആരെയും അത്ഭുതപ്പെടുത്തും

  അയ്യനാരുടെ പുരാവസ്തുശേഖരത്തില്‍ 50 വര്‍ഷം പഴക്കമുള്ള പിച്ചളയും വെങ്കലവും കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വസ്തുക്കള്‍ ഉണ്ട്.

  • Share this:
   ഓരോ മനുഷ്യര്‍ക്കും വ്യത്യസ്തമായ ശീലങ്ങളും താല്‍പര്യങ്ങളും (Hobbies) ഉണ്ടാവും. തങ്ങളുടെ തന്നെ മന:സംതൃപ്തിക്കായി ഇവര്‍ പല കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കാറുമുണ്ടാകും. പക്ഷി നിരീക്ഷണം (Bird Watching), കൃഷി (Farming), സ്റ്റാമ്പ് ശേഖരണം (Stamp Collection), യാത്ര, വാഹന ശേഖരം, ക്യാമറ ശേഖരം, പുസ്തക ശേഖരം, വസ്ത്ര ശേഖരം. അങ്ങനെ അങ്ങനെ പല പല താല്‍പര്യങ്ങളാവും ഓരോരുത്തര്‍ക്കുമുള്ളത്. പലരും ഇത്തരം താല്‍പര്യങ്ങള്‍ മുതിര്‍ന്നതിന് ശേഷമാവും പിന്തുടരുക. എന്നാല്‍ ഇവിടെ ഒരാള്‍ വ്യത്യസ്തമായ ഒരു വിനോദം ആരംഭിച്ചത് കുട്ടിക്കാലം മുതലാണ്.

   പുതുച്ചേരി സ്വദേശിയായ അയ്യനാര്‍ എന്ന വ്യക്തി വര്‍ഷങ്ങളായി പുരാവസ്തുക്കള്‍, പ്രത്യേകിച്ച് പഴയ കാലത്തെ വീട്ടുപകരണങ്ങള്‍ ശേഖരിക്കുന്നതില്‍ (Antique Collection) അതീവ തല്‍പരനാണ്. കുട്ടിക്കാലം മുതലാണ് ഈ വിനോദം തുടങ്ങിയതെങ്കിലും, പിന്നീട് മുതിര്‍ന്നപ്പോള്‍ ഈ പുരാവസ്തുക്കള്‍ സംരക്ഷിക്കാനും നശിപ്പിക്കപ്പെടാതിരിക്കാനുമായി അദ്ദേഹം കൂടുതല്‍ ഗൗരവത്തോടെ ഈ ശീലം തന്റെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കാൻ ആരംഭിച്ചു.

   അയ്യനാരുടെ പുരാവസ്തുശേഖരത്തില്‍ 50 വര്‍ഷം പഴക്കമുള്ള പിച്ചളയും വെങ്കലവും കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വസ്തുക്കള്‍ ഉണ്ട്. വര്‍ഷങ്ങളായി ഈ സാധനങ്ങള്‍ ശേഖരിക്കുന്ന അദ്ദേഹത്തിന്റെ പക്കല്‍ പുരാതനവും വര്‍ണ്ണാഭവുമായ ചഷകങ്ങള്‍, സ്ഫടിക പാത്രങ്ങള്‍, കെറ്റില്‍, മഗ്ഗുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍, കുടങ്ങള്‍, വലിയ പാത്രങ്ങള്‍, വിളക്കുകള്‍, പ്രതിമകള്‍ എന്നിങ്ങനെ അപൂര്‍വ്വമായ പല വസ്തുക്കളുണ്ട്.


   ഈ പുരാവസ്തുക്കളുടെ പ്രദര്‍ശനവും അദ്ദേഹം നടത്താറുണ്ട്. ''കുട്ടിക്കാലം മുതല്‍ ഞാന്‍ പുരാവസ്തുക്കള്‍ ശേഖരിക്കുന്നു. പലയിടത്തുനിന്നും ഞാന്‍ അവ ശേഖരിച്ചു. വര്‍ഷത്തിലൊരിക്കല്‍ ഞാന്‍ അവ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിക്കും. പുരാവസ്തുക്കള്‍ നശിപ്പിക്കപ്പെടുന്നത് തടയുക എന്നതാണ് എന്റെ ലക്ഷ്യം,'' അയ്യനാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

   രാജ്യത്തെ പല സ്ഥലങ്ങളിൽ നിന്നും ഇത്തരം പുരാതന വസ്തുക്കള്‍ ലഭിക്കാറുണ്ട്. ഈ ഏപ്രിലില്‍ തെലങ്കാനയിലെ ഒരു സ്ഥലകച്ചവടക്കാരന്‍, മണ്ണിനടിയിയില്‍ കിടന്നിരുന്ന പുരാതന കാലത്തെ വെള്ളിയും സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു. ജങ്കാവോണ്‍ ജില്ലയില്‍ വാറങ്കല്‍-ഹൈദരാബാദ് ദേശീയ പാതയ്ക്ക് സമീപമുള്ള പെമ്പാര്‍ത്തി ഗ്രാമത്തിലുള്ള ഭൂമി നിരപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ പുരാതന വസ്തുക്കൾ കണ്ടെടുത്തത്. മണ്ണ് നീക്കം ചെയ്യുന്ന യന്ത്രത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ തകര്‍ന്ന ചെമ്പ് പാത്രത്തില്‍ വിഗ്രഹങ്ങള്‍ അലങ്കരിച്ച നിരവധി പുരാതന ആഭരണങ്ങള്‍ ഉണ്ടായിരുന്നു. കമ്മലുകള്‍, മൂക്കുത്തികള്‍, പാദസ്വരങ്ങള്‍, മുത്തുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു.

   1.72 കിലോഗ്രാം വെള്ളിയും 187.45 ഗ്രാം സ്വര്‍ണവും ചെമ്പ് പാത്രത്തില്‍ ഉണ്ടായിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 6.5 ഗ്രാം മാണിക്യവും ഇതില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ചെമ്പ് പാത്രം തന്നെ 1,200 ഗ്രാം തൂക്കമുള്ളതാണ്. 51 സ്വര്‍ണ്ണ മുത്തുകള്‍, 22 സ്വര്‍ണ്ണ കമ്മലുകള്‍, 11 സ്വര്‍ണ്ണ 'മംഗലസൂത്രങ്ങള്‍' (താലി), 26 വെള്ളി വടികള്‍, അഞ്ച് വെള്ളി മാലകള്‍ എന്നിവ പാത്രത്തിലുണ്ടായിരുന്നതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ പുരാവസ്തുക്കള്‍ കാകതീയ രാജവംശത്തിന്റേതാകാമെന്ന് വസ്തുക്കള്‍ പരിശോധിച്ച ഗ്രാമത്തിലെ സര്‍പഞ്ച് പറയുന്നു. പ്രദേശത്ത് കൂടുതല്‍ ഖനനം നടത്തണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
   Published by:Naveen
   First published:
   )}