HOME » NEWS » Buzz » PUDUCHERRY MAN WORKS OUT UNDERWATER TO SPREAD AWARENESS ABOUT FITNESS DURING COVID CRISIS AA

മഹാമാരിക്കാലത്ത് വെള്ളത്തിനടിയിൽ വ്യായാമം ചെയ്ത് യുവാവ്; ലക്ഷ്യം വ്യായാമത്തെക്കുറിച്ചുള്ള ബോധവൽക്കരണം

അരവിന്ദ് എന്ന ഈ യുവാവ് കഴിഞ്ഞ 20 വർഷക്കാലമായി ചെന്നൈയുടെയും പുതുച്ചേരിയുടെയും തീരങ്ങളിൽ ഡൈവിങ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: May 11, 2021, 2:08 PM IST
മഹാമാരിക്കാലത്ത് വെള്ളത്തിനടിയിൽ വ്യായാമം ചെയ്ത് യുവാവ്; ലക്ഷ്യം വ്യായാമത്തെക്കുറിച്ചുള്ള ബോധവൽക്കരണം
News18
  • Share this:
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിനിടെ ശരീരത്തിന്റെ ഫിറ്റ്നസ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്ബോധവൽക്കരണം നടത്താൻ വെള്ളത്തിനടിയിൽ വെച്ച് വ്യായാമം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റുകയാണ്പുതുച്ചേരി സ്വദേശിയായ യുവാവ്. അരവിന്ദ് എന്ന ഈ യുവാവ് കഴിഞ്ഞ 20 വർഷക്കാലമായി ചെന്നൈയുടെയും പുതുച്ചേരിയുടെയും തീരങ്ങളിൽ ഡൈവിങ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. വെള്ളത്തിനടിയിൽ 14 മീറ്ററോളംതാഴ്ചയിൽ നിന്നു കൊണ്ടാണ് അരവിന്ദ് വ്യായാമത്തിൽ ഏർപ്പെട്ടത്. ശരീരത്തിന്റെയുംശ്വാസകോശത്തിന്റെയും ശക്തിയും ആരോഗ്യവും നിലനിർത്താൻ ദിവസവും 45 മിനിറ്റ് നേരമെങ്കിലും എല്ലാവരും വ്യായാമം ചെയ്യണമെന്നും ഒപ്പം ശ്വസനസംബന്ധമായവ്യായാമങ്ങളിലും ഏർപ്പെടണമെന്നും അരവിന്ദ് പറയുന്നു. അത് നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

പ്രമോദ് മാധവ് എന്ന ട്വിറ്റർ ഉപയോക്താവാണ് സമൂഹമാധ്യമങ്ങളിലൂടെ അരവിന്ദിന്റെ ഈ വ്യത്യസ്തമായ വ്യായാമത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. "മഹാമാരിയുടെ സമയത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്താൻ പുതുച്ചേരി സ്വദേശിയായ ഒരു വ്യക്തി വെള്ളത്തിനടിയിൽ 14 മീറ്ററോളം താഴ്ചയിൽ നിന്ന് വ്യായാമം ചെയ്യുന്നു" എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് അദ്ദേഹം അരവിന്ദ് വെള്ളത്തിനടിയിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.



Also Read 'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; പൊലീസ് ക്രൂരത വിവരിച്ച് ഗൗരിയമ്മ

മാസ്കുകൾ ധരിക്കുക എന്നതും കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകഎന്നതും മാരകമായ കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കാൻ അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ, അത്ര തന്നെ പ്രധാനമാണ് ശാരീരിക വ്യായാമത്തിൽ ഏർപ്പെടുക എന്നതും. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ശക്തി നിലനിർത്താൻ വ്യായാമം വളരെയധികം സഹായിക്കുന്നു. ഈ വസ്തുത ജനങ്ങളിലേക്കെത്തിക്കാനാണ് വെള്ളത്തിനടിയിൽ നിന്ന് വ്യായാമം ചെയ്യുന്നതിലൂടെ അരവിന്ദ് ശ്രമിക്കുന്നത്.

Also Read പിന്നീടൊരിക്കലും ഒരു സദസ്സിന് മുന്നിൽ അവർ പാടിയിട്ടില്ല; പക്ഷേ അവരുടെ വാക്കുകൾക്കായി കേരളം കാതോർത്തു നിന്നു

അതിനിടെ യാസ്മിൻ കറാച്ചി വാല എന്ന ഫിറ്റ്നസ് ട്രെയിനർ വീട്ടിലിരുന്ന് തന്നെ ശീലിക്കാവുന്ന വ്യായാമമുറകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ക്ഡൗൺ കാലത്ത് ജിമ്മിലോ പൊതുസ്ഥലങ്ങളിലോ പോയി വ്യായാമം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ വീട്ടിൽത്തന്നെ അധികം ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ തന്നെ ശീലിക്കാവുന്ന വ്യായാമമുറകൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനായി വര്‍ക്കൗട്ട് വീട്ടിലും ചെയ്യാവുന്നതേയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമമുറകളാണ് യാസ്മിൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അഞ്ച് കാർഡിയോ വർക്ക് ഔട്ടുകളാണ് യാസ്മിൻ വീഡിയോയിലൂടെ ചെയ്തു കാണിക്കുന്നത്. സ്ക്വാട്ട്, സിറ്റ്അപ്പ്, പുഷ് അപ്പ് തുടങ്ങിയവയെ പരിഷ്കരിച്ചു കൊണ്ടുള്ള വ്യായാമമുറകളാണ് അവർ പരിചയപ്പെടുത്തുന്നത്. ഓരോന്നും 45 സെക്കന്റ് വീതം മൂന്ന് തവണയായിചെയ്യണമെന്നും അവർ നിർദ്ദേശിക്കുന്നു. വ്യായാമത്തിനിടെ ഓരോ തവണയും 15 സെക്കന്റ് നേരം വിശ്രമിക്കണമെന്നും ഒരു മുഴുവൻ റൗണ്ട്കഴിഞ്ഞാൽ ഒരു മിനിറ്റ് ഇടവേള എടുക്കാമെന്നും അവർ പറയുന്നു.
Published by: Aneesh Anirudhan
First published: May 11, 2021, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories