പുതുച്ചേരി (Puducherry) ഗതാഗത മന്ത്രി (Transport Minister) ചന്ദ്രപ്രിയങ്കയുടെ (Chandira Priyanka) അടിപൊളി ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തിരുച്ചിറപ്പളിയിൽ നടന്ന ഒരു ബേബി ഷവർ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ നൃത്തം.
കൂളിംഗ് ഗ്ലാസും പട്ടുസാരിയും ആഭരണങ്ങളുമെല്ലാം ധരിച്ചുകൊണ്ടുള്ള മന്ത്രിയുടെ ചുവടുകൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന മന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഏറെപ്പേർ എത്തുന്നുണ്ട്.
Also read-
Guinness Record | വീല്‍ചെയറില്‍ 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത് 215 കിലോമീറ്റര്‍; 28കാരന് ഗിന്നസ് റെക്കോര്ഡ്പുതുച്ചേരിയിൽ 40 വർഷത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രി എന്ന നിലയിൽ ചന്ദ്രപ്രിയങ്ക വാർത്തകളിൽ ഇടം നേടിയിരുന്നു. പുതുച്ചേരി മുൻ മന്ത്രി ചന്ദ്രകാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. ഇക്കഴിഞ്ഞ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ കാരയ്ക്കൽ ജില്ലയിലെ നെടുങ്കാട് അസംബ്ലി മണ്ഡലത്തിൽ നിന്നും ആൾ ഇന്ത്യ എൻആർ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ജയം നേടി.
തുടർന്നാണ് മുഖ്യമന്ത്രി രംഗസാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഗതാഗത വകുപ്പ് ചന്ദ്ര പ്രിയങ്കയ്ക്ക് നൽകിയത്. ഗതാഗത രംഗത്ത് ചില പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികൾ നടപ്പിലാക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. സൗജന്യ പിങ്ക് ബസ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ഉൾപ്പെടെ വിവിധ പദ്ധതികൾ നിയമസഭയിൽ പ്രഖ്യാപനം നടത്തുകയും ചെയ്തു.
Also read-
Viral video | കാമുകൻ തന്റെ അച്ഛനമ്മമാർക്ക് സ്വീകാര്യനല്ല; വീഡിയോയുമായി യുവതിSuicide | മുന്‍ മിസ് യു.എസ് 60 നിലയുള്ള കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചുന്യൂയോര്ക്ക്: മുന്‍ മിസ് യുഎസ്(US) കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ചെസ്‌ലി ക്രിസ്റ്റ്(30)( Cheslie Kryst) മരിച്ചത്. ആത്മഹത്യയണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
Also Read-Accident | ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്അഭിഭാഷകയും ഫാഷന്‍ വ്‌ളോഗറും എക്ട്രാ ടിവി കറസ്‌പോണ്ടന്റുമായ ചെസ്‌ലി 2019ലാണ് യുഎസ് സൗന്ദര്യറാണിപട്ടം ചൂടിയത്. മരിക്കുന്നതിന് മുന്‍പായി 'ഈ ദിവസം നിങ്ങള്‍ക്ക് വിശ്രവും സമാധാനവും നല്‍കട്ടെ' എന്ന് ചെസ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ശിക്ഷാകലാവധി കുറയ്ക്കാന്‍ വേണ്ട നിയമസഹായം ചെസ്‌ലി നല്‍കിയിരുന്നു. സൗത്ത് കരോലൈന സര്‍വകലാശാല, വേക്ക് ഫോറസ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ബിരുദം നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.