• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുലിജന്മം അരങ്ങത്തെത്തുന്നു

news18india
Updated: October 31, 2018, 4:51 PM IST
പുലിജന്മം അരങ്ങത്തെത്തുന്നു
news18india
Updated: October 31, 2018, 4:51 PM IST
വെള്ളിത്തിരയിലെ പുലിജന്മം ഇനി അരങ്ങത്തെത്തും. എൻ പ്രഭാകരൻ എഴുതി അനശ്വരമാക്കിയ 'പുലിജന്മം' നവംബർ മാസം കൊച്ചിയിൽ അരങ്ങേറും. സിനിമയിലെ മികച്ച അഭിനയത്തിനു സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മണികണ്ഠൻ ആചാരിയാണ് നാടകത്തിലെ പ്രധാന കഥാപാത്രമായ കാരി ഗുരുക്കളായി അരങ്ങിലെത്തുന്നത്.

വെറും 100 കിലോയല്ലേ ഉള്ളൂ. കനിഹക്കിതൊക്കെ സിമ്പിൾ

ദ്രാവിഡ എന്റർടെയ്ൻമെന്റസിന്റെ രൂപകല്പനയുടെ ഭാഗമാണ് ഈ ദൃശ്യാവിഷ്‌കാരം. സുപരിചിതമായ മിത്തിന്റെയും, പ്രധാനകഥാപാത്രങ്ങളായ കാരി ഗുരുക്കളുടെയും വെള്ളച്ചിയുടെയും നിഗൂഢതകളുടെ പുനർവായനയാണ് ഉദ്ദേശം.കാലങ്ങളായി പാർശ്വവൽക്കരിക്കപ്പെട്ട, അറിവ് നിഷേധിക്കപ്പെട്ട ദളിത് സമൂഹത്തിന്റെ ഉൾത്തലങ്ങളിലേക്ക് വെളിച്ചം വീശാനൊരു ശ്രമം കൂടിയാണിത്. സ്കൂൾ ഓഫ്‌ ഡ്രാമയിലെ ബിരുദധാരിയായ ബിനീഷ് കെ.യാണ് നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. നായക അല്ലാതെയുള്ള മറ്റ് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും സ്കൂൾ ഓഫ്‌ ഡ്രാമയിൽ നിന്ന്തന്നെയുള്ളവരാണ്. ദിവ്യ ഗോപിനാഥാണ് പ്രോജക്ട് ഡിസൈനർ.

2006ൽ പ്രിയനന്ദൻ സംവിധാനം ചെയ്ത പുലിജന്മത്തിൽ നടൻ മുരളിയായിരുന്നു നായകൻ. കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ ഏലൂരിൽ നാടകപരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വരുന്ന നവംബർ 11ന്, കളമശ്ശേരി കുസാറ്റിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ, വൈകുന്നേരം 6:30 നാണ് നാടകം.
First published: October 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍