ഫുഡ് ഡെലിവെറി ആപ്പുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവർ അനവധിയാണ്. എന്നാൽ ഒരു വർഷത്തിൽ നമ്മൾ എത്ര രൂപയുടെ ഭക്ഷണം ഓർഡർ ചെയ്യും ? ഒറ്റ വർഷം കൊണ്ട് 28 ലക്ഷം ലക്ഷം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ വര്‍ഷാന്ത്യത്തില്‍ സൊമാറ്റോ പുറത്തുവിട്ട ചില കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 28 ലക്ഷത്തിന് സൊമാറ്റോയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരാളെ കുറിച്ചാണ് ആപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
പോയ വര്‍ഷത്തെ ബിസിനസ്, ഭക്ഷണത്തിലെ ട്രെൻഡ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വിലയിരുത്തുന്ന കൂട്ടത്തിലാണ് ഇക്കാര്യവും പങ്കുവച്ചിരിക്കുന്നത്. പൂനെയിൽ നിന്നുള്ള തേജസ് ആകെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് 28,59,611 രൂപയ്ക്കാണത്രേ. ഇത് തീര്‍ച്ചയായും കേള്‍ക്കുമ്പോള്‍ അതിശയിപ്പിക്കുന്നൊരു തുക തന്നെയാണെന്നാണ് പോസ്റ്റിന് താഴെ കമന്റിലൂടെ ഏവരും പറയുന്നത്. ഇത്രയധികം രൂപയ്ക്ക് എന്തെല്ലാമായിരിക്കും ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാവുകയെന്നും എത്ര വരുമാനം ഇദ്ദേഹത്തിനുണ്ടായിരിക്കുമെന്നുമെല്ലാം ചര്‍ച്ച ചെയ്യുന്നവര്‍ നിരവധിയാണ്.
View this post on Instagram
ഈ വർഷം സൊമാറ്റോയ്ക്ക് 3,300 ഓർഡറുകൾ നൽകിയ ഡൽഹിയിൽ നിന്നുള്ള അങ്കുർ എന്ന വ്യക്തിയാണ് മറ്റൊരു വലിയ തുക ചെലവഴിച്ചത്. മൂന്നാമത്തെ ഉപഭോക്താവായ രാഹുൽ ആപ്പ് വഴി 1,098 കേക്കുകൾ ഓർഡർ ചെയ്തു. ഈ ആളുകൾ വലിയ തുക ചെലവഴിച്ചപ്പോൾ മറ്റൊരു ഉപഭോക്താവ് വലിയ തുക ലാഭിച്ചു. രവിവർ എന്നു പേരുള്ള ആൾ 2022-ൽ 6.96 ലക്ഷം രൂപയുടെ കിഴിവ് നേടിയതായി സൊമാറ്റോ പറഞ്ഞു. ഓരോ മിനുറ്റിലും 186ബിരിയാണി ഓര്‍ഡറെങ്കിലും തങ്ങള്‍ക്ക് ലഭിച്ചതായി ഇവര്‍ പറയുന്നു. ബിരിയാണി കഴിഞ്ഞാല്‍ ആപ്പില്‍ ഏറ്റവുമധികം ഓര്‍ഡറെത്തിയത് പിസയ്ക്കാണ്. ഏറ്റവും കൂടുതല്‍ പിസ ഓര്‍ഡര്‍ ചെയ്ത വ്യക്തിയെ കുറിച്ചും സൊമാറ്റോ പങ്കുവച്ചിട്ടുണ്ട്.
ഇന്ന് തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങള്ക്കിടെ പലര്‍ക്കും പാചകം ചെയ്യുന്നതിനും മറ്റും സമയം ലഭിക്കുന്നില്ലെന്നത് സത്യമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് വീട്ടുകാര്യങ്ങള്ക്കോ പാചകത്തിനോ വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ സഹായമാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകള്‍ ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.