HOME /NEWS /Buzz / ഡസന് 1300 വരെ വിലയുള്ള മാങ്ങ; EMI വാങ്ങാമെന്ന ഓഫറുമായി വ്യാപാരി

ഡസന് 1300 വരെ വിലയുള്ള മാങ്ങ; EMI വാങ്ങാമെന്ന ഓഫറുമായി വ്യാപാരി

ഫ്രിഡ്ജും എസിയുമെല്ലാം ഇൻസ്റ്റാൾമെന്റായി വാങ്ങാമെങ്കിൽ എന്തുകൊണ്ട് മാങ്ങ വാങ്ങിക്കൂടാ എന്ന് വ്യാപാരി

ഫ്രിഡ്ജും എസിയുമെല്ലാം ഇൻസ്റ്റാൾമെന്റായി വാങ്ങാമെങ്കിൽ എന്തുകൊണ്ട് മാങ്ങ വാങ്ങിക്കൂടാ എന്ന് വ്യാപാരി

ഫ്രിഡ്ജും എസിയുമെല്ലാം ഇൻസ്റ്റാൾമെന്റായി വാങ്ങാമെങ്കിൽ എന്തുകൊണ്ട് മാങ്ങ വാങ്ങിക്കൂടാ എന്ന് വ്യാപാരി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    മാങ്ങകളിലെ ഏറ്റവും വിലകൂടിയ ഇനമാണ് അൽഫോൻസോ മാമ്പഴം അഥവാ ഹാപ്പസ്. ഒരു ഡസന് 1300 രൂപവരെയാണ് ഈ സീസണിൽ അൽഫോൻസോ മാങ്ങയുടെ വില ആരംഭിച്ചത്. വില ഇനിയും കൂടിയേക്കാം.

    പഴങ്ങളിലെ രാജാവ് എന്നാണ് മാങ്ങയെ വിശേഷിപ്പിക്കാറ്. അങ്ങനെയെങ്കിൽ മാങ്ങകളിലെ ചക്രവർത്തിയാണ് അൽഫോൻസോ മാങ്ങ. അൽഫോൻസോ മാങ്ങയുടെ തീവില കാരണം സാധാരണക്കാർക്കൊന്നും കഴിക്കാൻ ഇവയെ കിട്ടിയെന്ന് വരില്ല.

    അപ്പോഴാണ് പുതിയ ഓഫറുമായി മഹാരാഷ്ട്രയിലെ  വ്യാപാരി എത്തിയിരിക്കുന്നത്. അൽഫോൻസോ മാങ്ങ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇഎംഐയിൽ മാങ്ങ വാങ്ങാം. മഹാരാഷ്ട്രയിലെ പൂനെയിലുള്ള വ്യാപാരിയാണ് ഇങ്ങനെയൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

    Also Read- ‘ബാക്കി എനിക്ക് രാത്രി കഴിക്കാമോ’? ഭക്ഷണം കളയാതിരിക്കാന്‍ കോഹ്ലിയുടെ കരുതല്‍; വൈറലായി പോസ്റ്റ്

    ഗുരുകൃപ ട്രേഡേഴ്സ് ആന്റ് ഫ്രൂട്ട്സ് പ്രൊഡക്ട്സ് ഉടമ ഗൗരവ് സനസ് ആണ് ഇഎംഐയിൽ നൽകുന്നത്. ഫ്രിഡ്ജും എസിയുമെല്ലാം ഇൻസ്റ്റാൾമെന്റായി വാങ്ങാമെങ്കിൽ എന്തുകൊണ്ട് മാങ്ങ വാങ്ങിക്കൂടാ എന്നാണ് ഗൗരവിന്റെ ചോദ്യം.

    Also Read- ‘ദവിടല്ല ദിവിടെ’ ഉല്ലാസയാത്ര പോകുന്ന വിവരം അറിയിക്കേണ്ടത് സോഷ്യൽ മീഡിയയിൽ അല്ല പകരം സ്റ്റേഷനിൽ; മുന്നറിയിപ്പുമായി കേരളാ പോലീസ്

    നിലവിൽ ഒരു ഡസൻ അൽഫോൻസോ മാങ്ങയ്ക്ക് 800 മുതൽ 1300 രൂപവരെയാണ് മാർക്കറ്റിൽ വില. സീസൺ ആരംഭിക്കുന്നതു മുതൽ അൽഫോൻസോയുടെ വില കുത്തനെ ഉയരും. അൽഫോൻസോ ഇഎംഐയ്ക്ക് ലഭിക്കുന്നതോടെ ആവശ്യക്കാർക്കെല്ലാം കഴിക്കാമെന്നും ഗൗരവ് പറയുന്നു.

    ഗൗരവിന്റെ കടയിൽ നിന്ന് മൊബൈൽ ഫോൺ ഇഎംഐയ്ക്ക് വാങ്ങുന്നതു പോലെ മാങ്ങ വാങ്ങാം. മൂന്ന്, ആറ്, 13 മാസ ഇൻസ്റ്റാൽമെന്റായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അൽഫോൻസോ വാങ്ങാം.

    പക്ഷേ, ഒരു കണ്ടീഷൻ മാത്രമാണുള്ളത്, കുറഞ്ഞത് 5,000 രൂപയ്ക്കെങ്കിലും അൽഫോൻസോ വാങ്ങുന്നവർക്ക് മാത്രമാണ് ഇഎംഐ ലഭ്യമാകുകയുള്ളൂ.

    First published:

    Tags: Mango