നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാർക്ക് ചെയ്യാൻ ഇടമില്ല; പ്രതിഷേധമായി 'ബൈക്ക് സ്മാരകം' സ്ഥാപിച്ച് പൂനൈ സ്വദേശി; ചിത്രങ്ങൾ വൈറൽ

  പാർക്ക് ചെയ്യാൻ ഇടമില്ല; പ്രതിഷേധമായി 'ബൈക്ക് സ്മാരകം' സ്ഥാപിച്ച് പൂനൈ സ്വദേശി; ചിത്രങ്ങൾ വൈറൽ

  ഭരണകൂടം ഇത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, ട്രാഫിക്കും പാർക്കിംഗ് പ്രശ്നങ്ങളും ഉയർത്തിക്കാട്ടുന്നതിനായി ഞാൻ എന്റെ സ്വകാര്യ ഭൂമിയിൽ സ്മാരകം സ്ഥിരമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

  News18

  News18

  • Share this:
   നഗരവാസികൾ നേരിടുന്ന പാർക്കിംഗ്, ഗതാഗതപ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ പൂനൈ സ്വദേശി സ്വന്തം വാഹനത്തെ സ്മാരകമാക്കി മാറ്റി.  പൂനൈയിലെ പോഡ് റോഡിൽ താമസിക്കുന്ന സച്ചിൻ ധൻകുഡെ (50) തന്റെ ഇരുചക്രവാഹനം കോത്രൂഡ് ഡിപ്പോയ്ക്ക് സമീപമാണ് സ്മാരകമായി സ്ഥാപിച്ചിരിക്കുന്നത്.

   ട്രാഫിക് പോലീസ് ഈ വർഷം ജൂൺ 15 ന് ഒരു പാർക്കിംഗ് നിയമലംഘനവും കൂടാതെ തന്റെ ഇരുചക്രവാഹനം എടുത്തു കൊണ്ടു പോയിയെന്നും സെപ്തംബർ 11 ന് തിരികെ നൽകിയെന്നും അദ്ദേഹം പറയുന്നു. ഇതേ തുടർന്ന് ഗണേഷ് ഉത്സവ ദിനത്തിൽ പ്രതിഷേധ സൂചകമായി സച്ചിൻ സ്കൂട്ടർ ഒരു സ്മാരകമായി സ്ഥാപിക്കുകയായിരുന്നു. ഇതോടെ ബൈക്ക് സ്മാരകത്തിന്റെ ഫോട്ടോകളും ഓൺലൈനിൽ വൈറലായി.

   “ജൂൺ 15ന് ട്രാഫിക് പോലീസ് എന്റെ ഇരുചക്രവാഹനം എടുത്തുമാറ്റി, നോ പാർക്കിംഗ് സോണിൽ അല്ലാതിരുന്നിട്ടും പാർക്കിംഗ് നിയമലംഘനത്തിന് തന്റെ ഒരേയൊരു വാഹനം പിടിച്ചു കൊണ്ട് പോയി. മൂന്ന് ദിവസം മുമ്പ് അവർ എന്റെ സ്കൂട്ടർ തിരികെ നൽകി. അതേസമയം, ഈ മാസങ്ങളിലെല്ലാം വാഹനം തിരികെ ലഭിക്കാൻ താൻ ഓഫീസുകൾ കയറി ഇറങ്ങി. ഈ സമയത്ത് ഞാൻ ട്രാഫിക്കിന്റെയും പാർക്കിംഗിന്റെയും പ്രശ്നങ്ങൾ പഠിക്കുകയും അത് ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അതിനാൽ, ഈ പ്രശ്നത്തിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ”ധൻകുഡെ പറഞ്ഞു.

   “ഒരൊറ്റ ഏജൻസിക്ക് ഒരിയ്ക്കലും പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ഞാൻ മനസ്സിലാക്കി. പ്രശ്നം പരിഹരിക്കാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ (പിഎംസി), നഗര ആസൂത്രണ വിഭാഗം, ട്രാഫിക് പോലീസ് എന്നിവർ കൈകോർത്ത് പ്രവർത്തിക്കണം. നിർഭാഗ്യവശാൽ, ഇത് മാത്രം നടക്കുന്നില്ല. ഭരണകൂടം ഇത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, ട്രാഫിക്കും പാർക്കിംഗ് പ്രശ്നങ്ങളും ഉയർത്തിക്കാട്ടുന്നതിനായി ഞാൻ എന്റെ സ്വകാര്യ ഭൂമിയിൽ സ്മാരകം സ്ഥിരമായി സൂക്ഷിക്കുമെന്നും“ അദ്ദേഹം പറഞ്ഞു.

   കര്‍ണാടക സര്‍ക്കാറിന് കീഴിലുള്ള പുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്ത് ഹിന്ദുക്കളല്ലാത്തവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് എന്ന പുതിയ നിയമം അടുത്തിടെ വിവാദമായിരുന്നു. ക്ഷേത്ര അധികാരികള്‍ 'അഹിന്ദുക്കള്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിയെടുക്കും' എന്ന ഒരു പുതിയ ബോര്‍ഡും പ്രദേശത്ത് സ്ഥാപിച്ചിരുന്നു.

   Read also: നടുറോഡില്‍ നൃത്തം ചെയ്ത് യുവതി; സാഹസം ഇന്‍സ്റ്റാഗ്രാം റീൽ വീഡിയോയ്ക്കായി

   എന്നാല്‍ ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം തെറ്റെന്നാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശകുന്തള ഷെട്ടി പറയുന്നത്. ''വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ മഹാലിങ്കേശ്വര ക്ഷേത്രം സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്യാറുണ്ട്. ഈ നടപടിയുടെ ആവശ്യം ഇല്ലായിരുന്നു. ഈ നഗരത്തില്‍ തന്നെ ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യം ഇല്ല. ബാങ്കിലും, മാര്‍ക്കറ്റിലും മറ്റു സ്ഥലങ്ങളിലും പോകുന്നവരൊക്കെ ഈ മൈതാനത്ത് വാഹനം നിര്‍ത്തിയിട്ടിരുന്നുവെന്നും'' ഷെട്ടി കൂട്ടിച്ചേര്‍ത്തു.
   Published by:Sarath Mohanan
   First published:
   )}