അമേരിക്കയിലെ ടെക്സാസിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ പ്രാങ്ക് ആശുപത്രിയിലാക്കിയത് ആറു കുട്ടികളെ. ടെക്സാസിലെ കാനി ക്രീക്ക് സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലാകെ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കുട്ടികളാണ് ആശുപത്രിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ദുർഗന്ധം വ്യാപിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികളെ മുഴുവൻ വീട്ടിലേക്ക് മടക്കിയയച്ചിരുന്നു. ഗ്യാസ് ലീക്കായതാണെന്നാണ് സ്കൂള്‍ അധികൃതര്‍ ആദ്യം കരുതിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പക്ഷേ ഗ്യാസ് ലീക്കായതായി കണ്ടെത്താനായില്ല. ദുർഗന്ധത്തിന്റെ ഉറവിടവും മനസിലായില്ല. ദുർഗന്ധം മാറുന്നതിനു മുൻപേ, വിദ്യാർത്ഥികൾ അടുത്ത ദിവസം സ്കൂളിലെത്തുകയും ചെയ്തു. ഈ വായു ശ്വസിച്ച് കടുത്ത തലവേദന അനുഭവപ്പെട്ട ആറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എട്ടോളം കുട്ടികൾ അസുഖബാധിതരായതായും സ്കൂൾ അധികൃതർ അറിയിച്ചു. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് ഒരാഴ്ചയോളം ക്ലാസുകൾ നിർത്തിവച്ചു.
ഇതിനു പിന്നാലെ മറ്റൊരു ട്വിസ്റ്റും നടന്നു. ഇതേ സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെത്തി താനാണ് എല്ലാ സംഭവങ്ങൾക്കും ഉത്തരവാദിയെന്ന് കുറ്റസമ്മതം നടത്തി. ഹെൻസ്‌ഗോക്റ്റ് ഫാർട്ട് സ്പ്രേ (Hensgaukt Fart Spray) എന്ന ദുർഗന്ധം നിറഞ്ഞ സ്പ്രേ താൻ സ്കൂളിൽ പ്രയോഗിച്ചതായി ഈ കുട്ടി ഏറ്റുപറഞ്ഞു. മനുഷ്യ വിസർജ്യത്തിന്റെയും ഛർദ്ദിയുടെയും മണമാണ് ഈ സ്പ്രേയ്ക്കുള്ളത്.
Also Read- മുംബൈയിൽ 15 കോടിയുടെ ഫ്ലാറ്റ്; ഹൈദരാബാദിൽ 7.8 കോടിയുടെ പുതിയ ഫ്ലാറ്റ് കൂടി വാങ്ങി സാമന്ത എന്നാൽ ഈ വിദ്യാർത്ഥി തനിച്ചല്ല ഈ സ്പ്രേ പ്രയോഗം നടത്തിയത് എന്നാണ് സ്കൂൾ അധികൃതർ സംശയിക്കുന്നത്. ഈ സംഭവം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. കുറ്റം ചെയ്ത വിദ്യാർത്ഥിക്കെതിരെ എന്ത് അച്ചടക്ക നടപടിയാണ് സ്വീകരിച്ചതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂൾ കൂടുതൽ നടപടികൾ സ്വീകരിക്കുമോ എന്നും ഇതുവരെ വ്യക്തമായിട്ടില്ല.
Also Read- ഓൺലൈൻ തട്ടിപ്പിനു ശ്രമിച്ചയാളെ സ്വയം നേരിട്ടതിങ്ങനെ; അനുഭവം പങ്കുവെച്ച് യുവതി
ചില്ലുക്കുപ്പികളിൽ അധോവായു നിറച്ച് വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മോഡലിന്റെ കഥ സോഷ്യൽ മീഡിയയിൽ മുൻപ് വൈറലായിരുന്നു. അമേരിക്കൻ റിയാലിറ്റി ടിവി താരം കൂടിയായ സ്റ്റെഫാനി മാറ്റോ എന്ന ഈ മോഡലിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തകളും പുറത്തുവന്നിരുന്നു. ജാറിൽ അധോവായു വിൽക്കുന്ന തന്റെ കരിയർ ഉപേക്ഷിച്ചു എന്നും സ്റ്റെഫാനി പിന്നീട് പറഞ്ഞിരുന്നു.
‘മനഃപൂർവം’ കീഴ്ശ്വാസം വിട്ടു എന്ന പേരിൽ യുവാവിന് പിഴയിനത്തിൽ ഏകദേശം 9000 രൂപ നൽകേണ്ടി വന്ന വാർത്തയും നേരത്തേ പുറത്തു വന്നിരുന്നു. ഇതിലും വലിയ തുകയായ 43,000 രൂപയിൽ നിന്നും കോടതിയിൽ കേസ് വാദിച്ചാണ് യുവാവ് പിഴത്തുകയിൽ ഇളവ് നേടിയത്. 2020 ജൂൺ മാസമാദ്യമാണ് സംഭവം. പൊതുപാർക്കില്‍ ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിനാണ് ഇത്രയും വലിയ തുക ചുമത്തപ്പെട്ടത്. പൊലീസിനെ കണ്ടപ്പോൾ യുവാവ് ബോധപൂർവം അധോവായു പുറത്തേക്കുവിട്ടുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. വിയന്നയിലെ ഒരു പൊതു പാർക്കിലാണ് സംഭവം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Prank Show