നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭാര്യയുടെ മാനസിക പീഡനം കാരണം യുവാവിന്റെ 21 കിലോ കുറഞ്ഞു; വിവാഹമോചനം ഹൈക്കോടതി ശരിവച്ചു

  ഭാര്യയുടെ മാനസിക പീഡനം കാരണം യുവാവിന്റെ 21 കിലോ കുറഞ്ഞു; വിവാഹമോചനം ഹൈക്കോടതി ശരിവച്ചു

  വിവാഹ സമയം വരെ 74 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് കോടതിയിൽ വാദിച്ച യുവാവ് വിവാഹ ശേഷം ഭാരം 53 കിലോ ആയി കുറഞ്ഞുവെന്നും വ്യക്തമാക്കി.

  News18

  News18

  • Share this:
   ചണ്ഡീഗഡ്: ശാരീരിക വൈകല്യമുള്ള യുവാവിന് ഹിസാർ കുടുംബകോടതി അനുവദിച്ച വിവാഹമോചനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ശരിവച്ചു. 50 ശതമാനം ശ്രവണശേഷി മാത്രമേ യുവാവിനുള്ളൂ. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ ഭാരം 74 കിലോഗ്രാമിൽ നിന്ന് 53 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് പരാതിക്കാരന്റെ വാദം.

   കുടുംബ കോടതിയിലെ വിവാഹ മോചന ഉത്തരവിനെതിരെ ഭാര്യ നൽകിയ അപ്പീലാണ് കോടതി തള്ളിയത്. ഭർത്താവിനും കുടുംബത്തിനും എതിരെ യുവതി നൽകിയ എല്ലാ ക്രിമിനൽ പരാതികളും കേസുകളും തെറ്റാണെന്ന് കോടതി കണ്ടെത്തി.

   ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അർച്ചന പുരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹിസാർ സ്വദേശിയായ യുവതി സമർപ്പിച്ച അപ്പീൽ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ആഗസ്റ്റ് 27ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഇതോടെ കുടുംബ കോടതി നൽകിയ വിവാഹമോചനം ഹൈക്കോടതി ശരിവച്ചു.

   2012 ഏപ്രിലിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. യുവാവ് ബാങ്കിലാണ് ജോലി ചെയ്യുന്നത്. യുവതി ഹിസാറിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ഇവരുടെ മകൾ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.

   ഭർതൃമാതാപിതാക്കൾക്കെതിരെയും പരാതി
   ഭാര്യ അമിത ദേഷ്യക്കാരിയും തന്റെ കുടുംബത്തോട് യോജിച്ച് പോകാൻ കഴിയാത്ത വ്യക്തിയുമാണെന്നായിരുന്നു ഭർത്താവിന്റെ വാദം. നിസ്സാര കാര്യങ്ങളെച്ചൊല്ലി പോലും ഇവർ വഴക്കുണ്ടാക്കുമായിരുന്നു. അതിനാൽ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മുന്നിൽ താൻ നിരന്തരം അപമാനിക്കപ്പെട്ടിരുന്നുവെന്നും എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് നിശബ്ദത പാലിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. എന്നാൽ ഭാര്യയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവുമുണ്ടായില്ല.

   വിവാഹ സമയം വരെ 74 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് കോടതിയിൽ വാദിച്ച യുവാവ് വിവാഹ ശേഷം ഭാരം 53 കിലോ ആയി കുറഞ്ഞുവെന്നും വ്യക്തമാക്കി.

   എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് താൻ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഭർത്താവിനോട് പെരുമാറിയിട്ടുള്ളതെന്ന് യുവതി വാദിച്ചു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം, ഭർത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും യുവതി അവകാശപ്പെട്ടു.

   കേസിന്റെ വിചാരണ വേളയിൽ, 2016 ൽ യുവതി ഭർത്താവിനെ ഉപേക്ഷിച്ചുവെന്നും മകളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ചെന്നും ഒരിക്കലും അവളെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഭർത്താവിന്റെ കുടുംബം ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിന് ശേഷം സ്ത്രീയുടെ ഉന്നത പഠനത്തിന് പോലും പണം നൽകിയിരുന്നുവെന്നും കോടതി കണ്ടെത്തി.

   ഹൈക്കോടതി നിരീക്ഷണം
   പരാതിക്കാരി ഒരു വിദ്യാസമ്പന്നയായ സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്ത്, 2013ലും 2019 ലും ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ ക്രിമിനൽ പരാതികൾ നൽകിയ യുവതിയ്ക്ക് അതിന്റെ ഫലങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
   Published by:Sarath Mohanan
   First published:
   )}