കുതിര (Horse) കച്ചവടത്തില്‍ തട്ടിപ്പിനിരയായി പഞ്ചാബിലെ (punjab) വസ്ത്ര വ്യാപാരി. പഞ്ചാബിലെ (punjab) സംഗ്രൂര്‍ ജില്ലയിലുള്ള രമേഷ് സിംഗ് എന്നയാള്‍ ഒരു കുതിര ഫാം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. അങ്ങനെയിരിക്കെയാണ് ലെഹര്‍ കലാന് ഗ്രാമത്തില്‍ നിന്നുള്ള ഒരു കച്ചവടക്കാരന് രമേശിനെ തേടിയെത്തിയത്. തന്റെ സുഹൃത്തുക്കളായ ജിതേന്ദര്‍ പാല് സെഖോണിനും ലഖ്വീന്ദര് സിങിനും ഒരു കറുത്ത മാര്‍വാരി കുതിര (black horse) ഉണ്ടെന്നും അതിനെ വിൽക്കാനിരിക്കുകയാണെന്നും അറിയിച്ചു. അങ്ങനെ ഒടുവിൽ ഇരുവരും കച്ചവടമുറപ്പിച്ചു. കറുത്ത കുതിരകള്‍ക്ക് വിപണിയില്‍ നല്ല വിലയുണ്ടെന്നും അയാള്‍ രമേശിനെ ബോധ്യപ്പെടുത്തിയിരുന്നു.
22.65 ലക്ഷം രൂപയ്ക്കാണ് ഇരുവരും കച്ചവടമുറപ്പിച്ചത്. എന്നാല്‍ കുതിരയെ മറിച്ചുവിറ്റ് 5 ലക്ഷം രൂപ ലാഭമുണ്ടാക്കാമെന്നായിരുന്നു രമേശിന്റെ മനസ്സിലെ ചിന്ത. മാര്‍വാരി കുതിരകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.
Also Read- പ്രിയങ്കയില്‍ നിന്ന് 2 കോടി രൂപയ്ക്ക് എം.എഫ് ഹുസൈന്റെ പെയിന്റിങ് വാങ്ങാന്‍ നിര്‍ബന്ധിച്ചെന്ന് Yes Bank സഹസ്ഥാപകന്‍ ഇഡിയോട്
എന്നാല്‍ കറുത്ത കുതിരയെ തന്റെ ഫാമില്‍ (farm) കൊണ്ടുവന്ന് കുളിപ്പിച്ചപ്പോഴാണ് രമേശിന് താന്‍ കബളിക്കപ്പെട്ട വിവരം മനസ്സിലായത്. കുളി കഴിഞ്ഞപ്പോള്‍ കറുത്ത കുതിര തവിട്ടു നിറമുള്ള തനി നാടന്‍ കുതിരയായി മാറി. തുടര്‍ന്ന് രമേശ് സിങ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇത്തരത്തില്‍ എട്ട് പേരെ തട്ടിപ്പുകാർ കബളിപ്പിച്ചിട്ടുണ്ടെന്ന് തെളിയുന്നത്. സംഗ്രൂരിലെ ലെഹാറില് നിന്നുള്ള ഏഴ് പേരും പട്യാലയില്‍ നിന്നുള്ള ഒരാളുമാണ് ഇക്കൂട്ടത്തിലുള്ളത്.
സംസാരിച്ചുകൊണ്ടിരിക്കവെ അവര്‍ തന്റെ വരുമാനത്തെ കുറിച്ച് തന്ത്രപരമായി ചോദിച്ചറിഞ്ഞുവെന്നും അതിനു ശേഷമാണ് കുതിരയുടെ കാര്യം അവതരിപ്പിച്ചതെന്നും രമേശ് പറയുന്നു. അങ്ങനെയാണ് താന്‍ അവരുടെ കെണിയില്‍ വീണതെന്നും മറ്റ് എട്ട് പേരെയും തനിക്ക് അറിയാമെന്നും രമേശ് പറയുന്നു.
Also Read- ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കരുത്; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ
അതേസമയം, വിവാഹവേളകളിലെ കുതിരയുടെ ഉപയോഗത്തിനെതിരെ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് എന്ന മൃഗസംരക്ഷണ സംഘടന (PETA) അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വിവാഹങ്ങളില്‍ ആഡംബരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണ് കുതിരകളെ ഉപയോഗിക്കുന്നത്. കുതിരകളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നത് ഇരുമ്പിന്റെ കൂര്‍ത്ത താക്കോല്പ്പല്ലുകളാണ്. ഇവ കുതിരകള്‍ക്ക് വളരെയധികം വേദനയുളവാക്കുന്ന ഒരു മെരുക്കല്‍ രീതിയാണ്. അതിനാല്‍ വിവാഹാവസരങ്ങളില് കുതിരകളെ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയാണ് ക്യാമ്പെയിനിലൂടെ PETA ഉദ്ദേശിക്കുന്നത്.
കുതിരകള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്നു എന്ന വസ്തുതകള്‍ പുറത്തു വരുന്നതിനാല്‍, പൊതുജനങ്ങളില്‍ പലരും തങ്ങളുടെ ആഘോഷവേളകളില്‍ നിന്ന് കുതിരകളെ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. ഒട്ടേറെ വിവാഹ വിരുന്നുകള്‍ക്കും കുതിരകളെക്കൂടാതെയുള്ള വിവാഹ ഘോഷയാത്രകള്‍ നടത്തി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസംഒരു കുതിര തീവണ്ടിയില്‍ കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബംഗാളിലെ സെല്ദാഹ്- ഡയമണ്ട് ഹാര്‍ബര്‍ ടൗണിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം. കുതിരയുമായി യാത്രചെയ്യുന്നതില്‍ നിന്ന് യാത്രക്കാരില്‍ ചിലര്‍ ഉടമയെ വിലക്കിയെങ്കിലും എതിര്‍പ്പുകള്‍ വകവെക്കാതെ ഉടമ കുതിരയുമായി ട്രെയിനില്‍ കയറിയതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.