സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം എങ്ങനെ ഉയര്‍ത്താം എന്നത് ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചഭക്ഷണത്തിനായി തിരക്ക് കൂട്ടുന്ന അധ്യാപകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പഞ്ചാബിലെ ഒരു റിസോര്‍ട്ടിലാണ് സ്കൂളുകളിലെ പ്രധാനാധ്യാപകരും അധ്യാപകരും പങ്കെടുക്കുന്ന യോഗം വിളിച്ചുകൂട്ടിയത്. ഉച്ചഭക്ഷണത്തിനുള്ള സമയത്ത് പ്ലേറ്റ് കൈവശപ്പെടുത്താനാണ് അധ്യാപകര്‍ തല്ലുകൂടിയത്.
ഒടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ എത്തി പ്ലേറ്റ് മറ്റൊരു വശത്തേക്ക് മാറ്റി ഓരോര്‍ത്തര്‍ക്കും വിതരണം ചെയ്യുകയായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ഇവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന് യോഗം വിളിച്ചത്.
Lunch Scenes of Principals & Teachers after meeting with CM & Education Minister in Ludhiana pic.twitter.com/utJEesjGRP
ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം പഞ്ചാബില്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. അതിന്റെ മുന്നോടിയായി വിദ്യാഭ്യാസ രീതിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.