ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചു വരവ് ഈംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ ആഘോഷത്തിമിർപ്പിലാണ്. കടുത്ത എതിരാളികളായ ടീമുകൾ വളരെയധികം സമ്മർദ്ദം ചെലുത്തിയതിന് ശേഷമാണ് അവസാന നിമിഷത്തിൽ, അഞ്ച് തവണ ബാലൺ ഡി’ഓർ നേടിയ ജേതാവ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഓൾഡ് ട്രാഫോർഡിലേക്കൊരു വൈകാരിക തിരിച്ചുവരൽ നടത്തുമെന്ന് യുണൈറ്റഡ് ഉറപ്പു വരുത്തിയത്.
2009 ൽ സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡിലേക്കുള്ള റെക്കോർഡ് നീക്കത്തിന് ശേഷം യുണൈറ്റഡുമായുള്ള റൊണാൾഡോയുടെ രണ്ടാം വരവാണിത്. കൂടാതെ, എഡിൻസൺ കവാനി ഉപേക്ഷിച്ചതിനാൽ ഐതിഹാസികമായ നമ്പർ 7 ഷർട്ടിലാണ് വരാനിരിക്കുന്ന പ്രചരണ പ്രവർത്തനങ്ങൾക്കായി റൊണാൾഡോ എത്തുക.
അതേസമയം, റൊണാൾഡോയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാർത്തകളുമായി യുണൈറ്റഡ് ആരാധകർ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ വിവാഹ സൽക്കാരത്തിൽ പോലും റൊണാൾഡോയുടെ തിരിച്ചു വരവിനെക്കുറിച്ചുള്ള ആഹ്ലാദവും ആവേശവും ഒഴിവാക്കാൻ ആരാധകർക്കായില്ല. റൊണാൾഡോയുടെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാർത്തകൾ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം, ഒരു യുണൈറ്റഡ് ആരാധകൻ തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള വിവാഹദിനം റൊണാൾഡോയുടെ തിരിച്ചു വരവിനെ ആഘോഷിക്കുന്ന ഉത്സവം ആക്കി മാറ്റിയിരിക്കുകയാണ്. ഇത് കാണിച്ചു തരുന്ന വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ പഞ്ചാബി വിവാഹം” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഡിജെയ്ക്ക് അടിക്കുറുപ്പ് കൊടുത്തിരിക്കുന്നത്. ജനപ്രിയ ഷെയറിങ്ങ് പ്ലാറ്റഫോമായ @harvkudos പോസ്റ്റ് ചെയ്ത ക്ലിപ്പിൽ, വിവാഹത്തിനെത്തിയ അതിഥികൾക്കായി കഥ വിവരിക്കാൻ ‘ഡിജെ ഹാർവ്' മൈക്രോഫോൺ എടുക്കുന്നതിന് മുൻപ്, ഡിജെ കൺസോളിന് പിന്നിലുള്ള സ്ക്രീനിൽ സ്ട്രൈക്കർ താരം യുണൈറ്റഡിന്റെ ഷർട്ടിൽ നിൽക്കുന്ന ഒരു വലിയ ചിത്രം കാണിക്കുന്നുണ്ട്.
വൈറൽ വീഡിയോയുടെ പിന്നിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം ഉപയോക്താവ് പിന്നീട് ഒരു നീണ്ട വിവരണ ലേഖനം തന്നെ പങ്കു വെയ്ക്കുകയുണ്ടായി. “വെള്ളിയാഴ്ച റൊണാൾഡോയുടെ കരാറൊപ്പിടലിന്റെ വാർത്ത പുറത്തു വന്ന സമയത്ത് ഡോലി നടക്കുകയായിരുന്നു. ഞങ്ങളെല്ലാവരും തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകരാണ്. അതിനാൽ വാർത്ത കേട്ടതും സന്തോഷം കൊണ്ട് വട്ടായി പോയ അവസ്ഥയിലാണ് നിന്നത്. തുടർന്ന് ഞാൻ എന്റെ സഹോദരൻ ഡാനിയോട് ഇക്കാര്യം പങ്കു വെയ്ക്കുകയും വിവാഹ റിസെപ്ഷനിൽ വാർത്ത അവതരിപ്പിക്കണമെന്നും പറഞ്ഞു. അങ്ങനെ ഞാൻ കുഡോസ്ഡിജെ, ഡിജെഎഎംഎക്സ്എൻ, തുടങ്ങിയവരെ ബന്ധപ്പെട്ടു. റൊണാൾഡോയുടെ ദൃശ്യങ്ങളുൾക്കൊള്ളിച്ച് അവർ അത് മനോഹരമായി ചെയ്യുകയും ചെയ്തു,” ഇയാൾ പറയുന്നു.
ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്, റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ മിന്നിമറഞ്ഞ നിമിഷങ്ങളില്‍ റിസപ്ഷന്‍ നടന്ന ഹാളില്‍, പരമ്പരാഗത വിവാഹാനന്തര ആഘോഷങ്ങളുടെ കുറച്ചു നിമിഷങ്ങള്‍ നിര്‍ത്തിവെയ്ക്കപ്പെടുകയും വന്യമായ ആഹ്ലാദത്തിന് വഴിയൊരുങ്ങുകയും ചെയ്തു എന്നാണ്. നൃത്തം, ഒരു ഫുട്‌ബോള്‍ കളിയില്‍ കേള്‍ക്കുന്ന ടെറസ് ശൈലിയിലുള്ള യുണൈറ്റഡിന്റെ ആലാപനത്തിനൊപ്പമാണ് ആവിഷ്‌കരിക്കപ്പെട്ടത്.
അതേസമയം, സെപ്റ്റംബര്‍ 11ന് നടക്കാനിരിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡിന് എതിരെയുള്ള മത്സരത്തിന്റെ ആവേശത്തിലാണ് യുണൈറ്റഡ് ആരാധകര്‍. റെഡ് ഡെവിള്‍സിനായി റൊണാള്‍ഡോ തന്റെ രണ്ടാമത്തെ അരങ്ങേറ്റം നടത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.