കാറിന്റെ ടയറുകൾ കയറിയിറങ്ങി നായ്ക്കുട്ടി മരിച്ചു. വേദനകൊണ്ട് പുളഞ്ഞ് മരിച്ചിട്ടും നിർത്താതെ പോയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ വൈറലാണ്. റോഡരികിൽ രണ്ട് പട്ടിക്കുട്ടികൾ കളിക്കുന്നത് കാണാം. പെട്ടെന്നാണ് യു-ടേൺ എടുത്തു വന്ന കാർ അവയിലൊന്നിനെ നിഷ്ക്കരുണം ചതച്ചരച്ചത്. ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടി വേദനകൊണ്ട് പുളഞ്ഞ് മരണത്തിന് കീഴടങ്ങി. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ പിന്നീട് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
Also read: HBD Bala | ‘ഹാപ്പി ബർത്ത്ഡേ ചേട്ടാ’ എന്ന് എലിസബത്ത്; ബാലയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം
ഗാസിയാബാദിലെ റ്റീല മോഡിലായിരുന്നു സംഭവം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ സംഭവസ്ഥലത്തിന്റെ അടുത്ത് താമസമാക്കിയ ആൾ കേസ് നൽകുകയായിരുന്നു. സംഭവ ദൃശ്യം ചുവടെയുള്ള ട്വിറ്റർ വീഡിയോയിൽ കാണാം:
गाजियाबाद के टीलामोड थाना क्षेत्र के भारत सिटी की ये वीडियो बताई गई है। कुत्ते के बच्चो को कार से रौंदने का cctv वीडियो सामने आया है जिसमे षड्यंत्र के तहत स्ट्रे डॉग्स को मारने का आरोप लगा कार्यवाई की मांग की गई है. @ghaziabadpolice @Uppolice pic.twitter.com/2oK94yFW5a
— Lalit Pandit (@lalittheonly) December 17, 2022
പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസിയിലെ പ്രസക്തമായ വകുപ്പുകളും 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഡ്രൈവർക്കെതിരെ കേസെടുത്തു.
Summary: CCTV footage of a puppy being struck by a moving car has surfaced online. Two dogs are seen playing by the roadside in the footage when a paced car hits one of them, seriously injuring it. Before it died from its wounds, the poor dog was writhing in pain. The car’s driver was detained on grounds of animal cruelty
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.